സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ചാണ്ടിയുടെ അപേക്ഷ മടക്കി, കോണ്‍ഗ്രസിന് തിരിച്ചടി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ അപേക്ഷ മടക്കി. വിവരാവകാശ നിയമ പ്രകാരം ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച അപേക്ഷയാണ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മടക്കിയത്.

25

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് ഉമ്മന്‍ചാണ്ടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് കിട്ടില്ലെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയാണിപ്പോള്‍ നേരിട്ടിരിക്കുന്നത്.

വിവരാവകാശ നിയമത്തില്‍ വിവക്ഷിക്കുന്ന തരത്തില്‍ പ്രസ്തുത രേഖ വെളിപ്പെടുത്തുന്നതിന് മന്ത്രിസഭാ യോഗ തീരുമാനത്തെ തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സാധിക്കില്ല. മന്ത്രിസഭാ തീരുമാനമനുസരിച്ച് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്താണ് വെയ്ക്കുകയെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് കിട്ടില്ലെന്ന് ബോധ്യമായതോടെ ഇനി കോടതിയിലേക്ക് കാര്യങ്ങള്‍ നീണ്ടേക്കാം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് ഇനി ഹൈക്കോടതിയെ സമീപിക്കാം. കോടതി നിര്‍ദേശം തിരിച്ചടിയായാല്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ അന്വേഷണ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്താണെന്ന് അറിയാതെ യാതൊരു നീക്കങ്ങളും നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.

English summary
Solar Scam: Commission Report will not handed over to Oommen Chandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്