കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് യുവതികളെ എത്തിക്കാന്‍ സംഘടനകള്‍.. ഇന്‍റലിജന്‍സ് മുന്നറിയിപ്പ്.. ജാഗ്രത

  • By Aami Madhu
Google Oneindia Malayalam News

സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പല സ്ത്രീകളും മലകയറാന്‍ എത്തിയിരുന്നെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍ക്കും ചരിത്രത്തിന്‍റെ ഭാഗാമാകാന്‍ സാധിച്ചിരുന്നില്ല. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും മലകയറാന്‍ എത്തിയ സ്ത്രീകള്‍ കടുത്ത ആക്രമണങ്ങള്‍ക്കും ഇരയായിരുന്നു. അതേസമയം മണ്ഡല മകരവിളക്ക് സീസണില്‍ നട തുറന്നപ്പോള്‍ സംഘര്‍ഷ സാധ്യത പരിഗണിച്ച് യുവതികള്‍ ആരും മലകയറാന്‍ വന്നിരുന്നില്ല. ഇതോടെ പ്രതിഷേധങ്ങളെല്ലാം ഏറെക്കുറെ നിയന്ത്രണാതീതമായിട്ടുണ്ട്.

sabarigirls-1544089

എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഇന്‍റലിജെന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സംഘടനകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും ഐബി മുന്നറിയിപ്പ് നല്‍കി. ഈ സംഘടനകളുടെ നേതാക്കളെല്ലാം ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്.

അതേസമയം ശബരിമലയിലും വാവര് പള്ളിയിലും 40 യുവതികളെ പ്രവേശിപ്പിക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. ശബരിമലയിലെ സുരക്ഷ ശക്തമാക്കാനായി ഇതര സംസ്ഥാനങ്ങളിലെ ഇന്‍റലിജന്‍സ് സേവനവും പോലീസ് തേടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോട്ടപ്പുള്ളികള്‍ ശബരിമലയില്‍ എത്താതിരിക്കാനുള്ള നിരീക്ഷണങ്ങളും പോലീസ് ശക്തമാക്കിയിട്ടുണ്ട്.

English summary
some organisations planning to bring women to sabarimala ib report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X