Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരം', വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

കൊച്ചി: ചെങ്കൊടി കാണുമ്പോള്‍ ചിലര്‍ക്ക് ഹാലിളകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയില്‍ റോഡരികില്‍ കൊടി തോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് മുഖ്യമന്ത്രി പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പണ്ട് പല മാടമ്പിമാര്‍ക്കും ചെങ്കൊടി കാണുമ്പോള്‍ അലര്‍ജി ഉണ്ടായിരുന്നു. അത്തരം മാടമ്പിമാരുടെ താങ്ങും തണലുമേറ്റല്ല ഈ പ്രസ്ഥാനം വളര്‍ന്നത് എന്ന് ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നവര്‍ മനസ്സിലാക്കണമെന്നും മാടമ്പികളെ എങ്ങനെയാണ് നേരിട്ടത് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുവപ്പ് കാണുമ്പോൾ ഹാലിളകുന്ന കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് മനസ്സിലാക്കണം. കൊച്ചിയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷ സര്‍ക്കാരുകള്‍ ആണ് കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചത് ആ മാറ്റത്തെ തകര്‍ക്കുന്നതിന് വേണ്ടിയാണ്. നവോത്ഥാന കാലത്തിന് തുടര്‍ച്ചയുണ്ടായത് കമ്മ്യൂണിസ്റ്റ്കാരിലൂടെയാണ്. കാലത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

11

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നാല് മണിക്കൂര്‍ കൊണ്ട് എത്തുന്ന റെയില്‍ പദ്ധതിയെ എന്താണ് എതിര്‍ക്കുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ആളുകളുടെ സമയനഷ്ടം അത് നാടിന്റെ നഷ്ടമാണ് . എന്നാല്‍ പദ്ധതിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും വലിയ എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. എല്ലാ തരത്തിലും ബിജെപിയെ കൂട്ട് പിടിച്ചാണ് യുഡിഎഫ് നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

നാടിനെ പുറകോട്ടടിക്കുകയാണ് ബിജെപിയും യുഡിഎഫും ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഭാവി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയായിരിക്കണം. അവര്‍ക്ക് കുറ്റം പറയാനുളള സാഹചര്യം ഉണ്ടാകരുത്. ജനം ആഗ്രഹിക്കുന്നത് പോലെ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പം നിന്ന് ചെയ്യാന്‍ കഴിയുന്നതെന്തോ അത് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നാടിനെ തകര്‍ക്കാനുളള ബിജെപിയുടേയും യുഡിഎഫിന്റെ ശ്രമഹങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്ത് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+