നടൻ കൊല്ലം അജിത്ത് അന്തരിച്ചു... അന്ത്യം കൊച്ചിയിൽ!!
Recommended Video

കൊച്ചി: പ്രസിദ്ധ മലയാള സിനിമാ നടൻ കൊല്ലം അജിത്ത് അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി അജിത്ത് ചികിത്സയിലായിരുന്നു. ഇന്ന് തന്നെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരവും ഇന്ന് തന്നെ നടക്കും.

1983 ലാണ് അജിത്തിന്‍റെ ആദ്യചിത്രം റിലീസായത്. പത്മരാജന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രം. സംവിധാന സഹായിയാകാൻ പത്മരാജന്റെ അടുത്തെത്തിയതായിരുന്നു അജിത്ത്. എന്നാൽ വിധി അജിത്തിന് വേണ്ടി കരുതി വെച്ചത് നടന്റെ വേഷമാണ്. അവിടുന്നങ്ങോട്ട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അജിത്ത് അഭിനയിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അജിത്ത് വേഷമിട്ടു. നായകനായിട്ടും അഭിനയിച്ചിട്ടുണ്ട്. അഗ്നിപ്രവേശം എന്ന ചിത്രത്തിലായിരുന്നു ഇത്. 2012ലാണ് അജിത്തിന്‍റെ അവസാനത്തെ ചിത്രം ഇറങ്ങിയത്. ഇവന്‍ അര്ദ്ധനാരി എന്ന ചിത്രം.
റെയില്‍വേയിൽ സ്റ്റേഷൻ മാസ്റ്ററായിരുന്നു അച്ഛൻ പത്മനാഭന്‍. അമ്മ സരസ്വതി. ഒരു സഹോദരനുണ്ട്. ജനിച്ചുവളർന്ന നാടായത് കൊണ്ടാണ് പേരിനൊപ്പം കൊല്ലം കയറിക്കൂടിയത്. ഭാര്യ പ്രമീള. ഗായത്രി, ശ്രീഹരി എന്നിവരാണ് മക്കൾ.












Click it and Unblock the Notifications