അഖിലേഷിന് ധൈര്യമില്ല, പേടിച്ചോടി: ബിജെപിയുടെ ബി ടീം, വിമർശനം ശക്തമാക്കി മായാവതി
കാണ്‍പൂർ: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ എസ്പിയും മയാവതിയുടേ ബിഎസ്പിയും സഖ്യം രൂപീകരിച്ചാണ് മത്സരിച്ചതെങ്കിലും തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം വേർപിരിയുകയായിരുന്നു. സഖ്യം പിരിഞ്ഞതിന് പിന്നാലെ ഇരുപാർട്ടികളും തമ്മില്‍ രൂക്ഷമായ വിമർശനാണ് തുടർന്ന് വരുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ വീഴ്ത്താന്‍ അഖിലേഷ് യാദവ് ശ്രമിക്കുമ്പോള്‍ അഖിലേഷിനെക്കൊണ്ട് അതിന് ഒരിക്കലും കഴിയില്ലെന്നാണ് ബി എസ് പി ആവർത്തിക്കുന്നത്.
ഇതോടെയാണ് ബി എസ് പിയും മായാവതിയും ബി ജെ പി പക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം എസ്പിയും ശക്തമാക്കിയത്. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിച്ചേക്കാമെന്ന സാധ്യത വരെ ഇവർ ആരോപിക്കുന്നുണ്ട്. ഇതോടെ തന്റെ വിമർശനം കൂടുതല്‍ ശക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബി എസ് പി അധ്യക്ഷയും യുപി മുന്‍ മുഖ്യമന്ത്രിയുമായ മായാവതി.

അഖിലേഷ് യാദവ് ധൈര്യമില്ലാത്ത നേതാവാണെന്നാണ് മായാവതി ആരോപിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അസംഗഢിൽ നിന്നും മത്സരിച്ച് വിജയിക്കാന്‍ അഖിലേഷ് യാദവിന് സാധിച്ചത് ബി എസ് പിയുടെ പിന്തുണ ഉണ്ടായതുകൊണ്ടാണ്. അങ്ങനെയല്ലായിരുന്നെങ്കില്‍ പാർട്ടിയുടെ ശക്തമായ മേഖലയെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ പോലും എസ്പി നേതാവ് പരാജയപ്പെട്ടേനയെന്നും മായാവതി പറയുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി സഖ്യമില്ലാതിരുന്നപ്പോൾ, തന്റെ പിതാവിന്റെ പാർലമെന്റ് മണ്ഡലമായ മെയിൻപുരിയിലെ കർഹാലിന്റെ സുരക്ഷിത സീറ്റിലേക്ക് ഓടിപ്പോകാൻ അദ്ദേഹത്തിന് നിർബന്ധിതനായിരിക്കുകയാണ്. എസ് പിയും ബി എസ് പിയും തമ്മിൽ സഖ്യമുണ്ടാക്കിയത് പോലെ തന്റെ പുതിയ സഖ്യ പങ്കാളികൾ ഒരു സഹായവും ചെയ്യില്ലെന്ന് അഖിലേഷിന് അറിയാമെന്നും മായാവതി അഭിപ്രായപ്പെട്ടു.

'' അദ്ദേഹം ഇവിടെ നിന്ന് ഓടിപ്പോകാൻ നിർബന്ധിതനായി. തന്റെ പിതാവിന്റെ പാർലമെന്റ് മണ്ഡലമായ മെയിൻപുരിയിൽ സുരക്ഷിതമായ ഒരു സീറ്റ് തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. തന്റെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് അദ്ദേഹത്തിന് അത്ര ഉറപ്പില്ല. സഹായത്തിനായി അദ്ദേഹം വൃദ്ധനും രോഗിയുമായ പിതാവിനെയും വലിച്ചിഴയ്ക്കുന്നു. ആ പാർട്ടിയുടെ നേതാക്കൾ ഇവിടെ നിന്ന് ഓടിപ്പോയപ്പോൾ അവരുടെ സ്ഥാനാർത്ഥികൾ എത്ര ശക്തരാണെന്ന് നിങ്ങൾക്ക് വിലയിരുത്താനാകും," അസംഗഢിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മായാവതി പറഞ്ഞു.

എസ്പിക്ക് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്നും ബി എസ് പി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ ശ്രമിക്കുന്ന പാർട്ടിയാണ് അഖിലേഷ് യാദവിന്റേത് . ബി എസ് പി, ബി ജെ പിയുടെ ബി ടീമാണെന്ന് എതിരാളികള്‍ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തങ്ങളുടെ അണികളെ തെറ്റിദ്ധരിപ്പിച്ച് എസ്പിയും കോൺഗ്രസും ബി എസ് പിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും മായാവതി ആരോപിച്ചു.
Recommended Video

"പാർട്ടിയുടെ സമുന്നതനായ നേതാവ് മുലായം സിംഗ് യാദവ് പാർലമെന്റിൽ ബി ജെ പിക്ക് പരസ്യമായി ആശംസകള്‍ നൽകുകയും 1977 ൽ ബി ജെ പിയുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കുകയും ചെയ്തതിനാൽ എസ്പി ബി ജെ പിയുടെ ബി ടീമാണെന്നതാണ് വസ്തുത. 2003ൽ ഞാൻ രാജിവച്ചശേഷം സർക്കാർ രൂപീകരിക്കാൻ എസ്പി ബി ജെ പിയുടെ പിന്തുണ സ്വീകരിച്ചു. ഇപ്പോൾ, ബിഎസ്പി ശക്തമായിരിക്കുന്നിടത്ത് ബി ജെ പിക്ക് വോട്ട് ചെയ്യാൻ എസ്പി ആളുകളോട് പറയുന്നു, ബിഎസ്പി ഒരു തരത്തിലും വിജയിക്കരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്"- ബി എസ് പി അധ്യക്ഷ ആരോപിച്ചു.












Click it and Unblock the Notifications