
എന്നെ പേടിക്കേണ്ട കാര്യമില്ല.. റിയാസിന് ചില പരിഗണനകള്‍ ലഭിച്ചേക്കാം.. കാരണമിത്; മനസ് തുറന്ന് എഎന്‍ ഷംസീര്‍
കണ്ണൂര്‍: നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പുതുതായി എല്‍ കെ ജി സ്‌കൂളിലേക്ക് പോകുന്ന കുട്ടിയുടെ വികാരമാണ് തനിക്ക് എന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ എന്‍ ഷംസീര്‍. സ്പീക്കര്‍ എന്ന നിലയില്‍ പക്ഷപാതമില്ലാതെ ആണ് താന്‍ പ്രവര്‍ത്തിക്കുക എന്നും എ എന്‍ ഷംസീര്‍ ഉറപ്പ് നല്‍കി. സര്‍ക്കാരിന്റെ ബിസിനസ് നടത്തുക പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുക എന്നതാണ് സ്പീക്കറുടെ ഉത്തരവാദിത്തം.
അത് സത്യസന്ധമായും നിഷ്പക്ഷമായി നിര്‍വഹിക്കാന്‍ ശ്രമിക്കും എന്നും അതിനുള്ള ഉറച്ച ആത്മവിശ്വാസമാണ് ഉള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. നല്ല അനുഭവസമ്പത്തുള്ളവരാണ് സ്പീക്കറുടെ ഓഫീസില്‍ ഉള്ളത് എന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. പ്രതിപക്ഷവുമായി നല്ലതു പോലെ സഹകരിച്ചാണ് തന്റെ മുന്‍ഗാമികളായ പി ശ്രീരാമകൃഷ്ണനും എം ബി രാജേഷും സഭ കൊണ്ടുപോയത്.

അതേ സമീപനമായിരിക്കും തനിക്കും എന്നും തന്നെ ഭയപ്പെടേണ്ട ഒരു കാര്യവുമില്ല എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി നല്ല ബന്ധം പുലര്‍ത്താറുണ്ട് എന്നും ആരേയും രാഷ്ട്രീയപരമായി അല്ലാതെ വ്യക്തിപരമായി വിമര്‍ശിക്കാറില്ല എന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായി

അതൊന്നും വിദ്വേഷമായി മാറിയിട്ടില്ല എന്നും ചെന്നിത്തല തന്നോട് വലിയ സ്‌നേഹവും വാത്സല്യവും കാണിച്ചിട്ടുണ്ട് എന്നും എ എന്‍ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. സി പി ഐ എം തന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ കോട്ടം തട്ടിക്കാതെ സഭ കൊണ്ടുപോകും. ഒരു മാനസിക സംഘര്‍ഷവും ഇതിന്റെ പേരില്‍ ഉണ്ടാകില്ല. താന്‍ ജനിക്കുന്നതിനു മുമ്പ് സഭയില്‍ അംഗമായവരുടെ സഭ നാഥനാവുക എന്നത് അപൂര്‍വ്വമായ ഭാഗ്യമാണ് എന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.

അംഗബലം കുറവാണ് എന്നതുകൊണ്ട് പ്രതിപക്ഷത്തെ വിലകുറച്ചു കാണാന്‍ കഴിയില്ല. പ്രഗല്‍ഭരായ നിരവധി നേതാക്കള്‍ പ്രതിപക്ഷത്ത് ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി പി എ മുഹമ്മദ് റിയാസുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ല എന്നും മാധ്യമങ്ങളാണ് പ്രൊപഗാണ്ട ഉണ്ടാക്കുന്നത് എന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി. ഞാനും റിയാസും തമ്മില്‍ 25 വര്‍ഷത്തെ ബന്ധമാണ് ഉള്ളത്.
ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

ആഴ്ചയില്‍ നാലോ അഞ്ചോ തവണ തങ്ങള്‍ സംസാരിക്കാറുണ്ട് എന്നും കഴിഞ്ഞ ദിവസം ട്രെയിനില്‍ അപ്പുറത്തെയും ഇപ്പുറത്തെയും ബെര്‍ത്തിലാണ് തങ്ങള്‍ കിടന്നുറങ്ങിയത് എന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. റിയാസിനും തനിക്കും ഇടയില്‍ ഒരു മധ്യസ്ഥന്റെ ആവശ്യമില്ല. കുടുംബപരമായും ഞങ്ങള്‍ക്കിടയില്‍ വലിയ ബന്ധമുണ്ട്. റിയാസ് തന്റെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. താനും റിയാസിന്റെ വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട് എന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ തനിക്കും റിയാസിനും അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. ഞാന്‍ കണ്ണൂരില്‍ നിന്നും റിയാസ് കോഴിക്കോട് നിന്നുമാണ് വരുന്നത്. കണ്ണൂര്‍ ഒരുപാട് മുതിര്‍ന്ന നേതാക്കള്‍ ഉള്ള സ്ഥലമാണ്. അവരുമായി താരതമപ്പെടുത്തുമ്പോള്‍ താന്‍ ജൂനിയറാണ് എന്നും അങ്ങനെ വരുമ്പോള്‍ ചില പരിഗണന റിയാസിന് ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു. അത് നമുക്ക് കിട്ടിയെന്നു വരില്ല എന്നും അതില്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്നും ഷംസീര്‍ വ്യക്തമാക്കി