എംബി രാജേഷ് നിയമസഭാ സ്പീക്കർ, ലഭിച്ചത് 96 വോട്ട്, നിയമസഭയുടെ 23ാം സ്പീക്കറായി രാജേഷ്
തിരുവനന്തപുരം: 15ാം കേരള നിയമസഭയിലേക്കുള്ള സ്പീക്കര്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഭരണകക്ഷി സ്ഥാനാര്‍ത്ഥി എംബി രാജേഷിനെ സ്പീക്കറായി തിരഞ്ഞെടുത്തു. എംബി രാജേഷ് 96 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി 40 വോട്ടുകള്‍ നേടി. അല്‍പസമയത്തിനുള്ളില്‍ പ്രോടേം സ്പീക്കര്‍ എംബി രാജേഷിന് കൈമാറും. ഇന്ന് ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എംബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അറിവും അനുഭവവവും സമന്വയിച്ച വ്യക്തിത്വത്തിന് ഉടമയാണ് എംബി രാജേഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഭയ്ക്ക് ഇത് അഭിമാനമായ കാര്യമാണെന്നും എംബി രാജേഷിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് മൂന്ന് എംഎല്‍എമാര്‍ ഇന്ന് വോട്ട് ചെയ്തിടില്ല. കഴിഞ്ഞ ദിവസം 53 പുതുമുഖങ്ങള്‍ അടക്കം 136 പേര്‍ പ്രോടേം സ്പീക്കര്‍ പിടിഎ റഹീം മുമ്പാകെ സേത്യപ്രതിജ്ഞ ചെയ്തിരുന്നു.
അതേസമയം, വോട്ടെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. സഭാ തലത്തില്‍ ഇരിപ്പിടത്തിന്റെ അടിസ്ഥാനത്തിലാണ് അഗംങ്ങള്‍ വോട്ട് ചെയ്യുന്നതിനുള്ള ക്രമം. സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുമെന്ന് എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയ സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ് പറഞ്ഞിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28വ് വീണ്ടും ചേരും.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications