കാടിൻ്റെ കുളിർ നിറഞ്ഞ് കുട്ടവഞ്ചി സവാരി; കല്ലാറിലെ ഓളങ്ങളിൽ തട്ടിയുള്ള കാനനഭംഗിയും ഇവിടെ ആസ്വദിക്കാം!!!
പത്തനംതിട്ട : തണുപ്പും മഞ്ഞും നിറഞ്ഞ മലമടക്കുകളിലെ ദൃശ്യചാരുതയും കല്ലാറിലെ ഓളങ്ങളിൽ കാനനഭംഗി ആസ്വദിച്ചുള്ള അടവി കുട്ടവഞ്ചി സവാരിയും സഞ്ചാരികൾക്ക് പ്രിയമേറുന്നു. പത്തനംതിട്ട അടവി എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് കല്ലാറിൽ കുട്ടവഞ്ചി സവാരി നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന ഇവിടം തുറന്നതോടെ സഞ്ചാരികൾ എത്തുന്ന കാഴ്ചയും കാണാം. വിനോദ സഞ്ചാര മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.
ഹൗ ക്യൂട്ട് , രാഖി കെട്ടി സണ്ണിയുടെ മക്കൾ , കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള വനം വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പത്തനംതിട്ട കല്ലാറിൽ കുട്ടവഞ്ചി സവാരി നടത്തുന്നത്. കല്ലാറിലെ ഓളപ്പരപ്പിൽ കാനനഭംഗി ആസ്വദിച്ചുള്ള ഉല്ലാസയാത്രയാണ് ഇവിടത്തെ പ്രത്യേകത.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടഞ്ഞുകിടന്ന അടവി എക്കോ ടൂറിസം മേഖല അടുത്തകാലത്താണ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. കുട്ടവഞ്ചി സവാരി ആസ്വദിക്കാൻ ഓണക്കാലത്ത് സഞ്ചാരികൾ ഇവിടേക്ക് എത്തിയിരുന്നു.

മുണ്ടോംമൂഴി കടവിൽ ആരംഭിച്ച് പാണ്ടിയാൻ കയത്തിൽ കറങ്ങിത്തിരിഞ്ഞാണ് യാത്ര നടത്താനാവുക. പാണ്ടിയാൻ കയത്തിൽ നിന്ന് കറങ്ങിത്തിരിഞ്ഞ് ത്തൊട്ടിക്കയവും മണൽവാരിയും കടന്ന് ഇടികല്ലിലെത്താം.
ഇവിടെ നിന്ന് തട്ടാത്തിക്കയത്തിലൂടെ പേരുവാലികടവിലെത്തിയാൽ ഒരു സവാരി പൂർത്തിയാകും. ഇതിന് ശേഷം തിരിച്ച് മടക്കയാത്ര കൂടിയാകുമ്പോൾ ആവുവോളം കാനനഭംഗിയിൽ ആർത്തുല്ലസിച്ച് നനുത്ത തണ്ണുപ്പൻ കാലാവസ്ഥയിലൂടെ പുഴയുടെ വശ്യതയറിഞ്ഞ് ഓളപ്പരപ്പിലൂടെ മടങ്ങിയെത്താം എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനം. നാലുപേരടങ്ങുന്ന സംഘത്തിന് ഹ്രസ്വദൂര സവാരിക്ക് 500 രൂപയും ദീർഘദൂര സവാരിക്ക് 900 രൂപയുമാണ് ഈടാക്കുന്നത്.
അതേസമയം , രണ്ടാഴ്ച മുൻപ് ആദ്യഡോസ് വാക്സിനേഷനെങ്കിലും എടുത്തവരോ , അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ , അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കൊവിഡ് സ്ഥീരികരിച്ച് രോഗമുക്തി നേടിയവരോ ആണെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂകയുള്ളൂ.

മൂണ്ടോംമൂഴി കടവിൽ നിന്നാരംഭിച്ച് അതേ കടവിൽ തിരികെ എത്തുന്ന വിധമാണ് അരമണിക്കൂറോളം ദൈർഘ്യമുള്ള ഹ്രസ്വദൂര സവാരി. മുണ്ടോംമൂഴി കടവിൽ ആരംഭിച്ച് പേരൂവാലി കടവിൽ തിരികെയെത്തുന്ന വിധം രണ്ട് കിലോമീറ്ററോളം അനുവദിക്കുന്നതാണ് ദീർഘദൂര സവാരി.
ഇക്കഴിഞ്ഞ ഓണക്കാലത്തും അവധിദിവസങ്ങളിലുമായി നിരവധി വിനോദസഞ്ചാരികളാണ് അടവി എക്കോ ടൂറിസം മേഖല സന്ദർശിച്ചത്. സഞ്ചാരികൾക്ക് മാർഗനിർദേശം നൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം ജീവനക്കാരും ഇവിടെയുണ്ട്. ഒരു ഡോസ് വാക്സീനെങ്കിലുമെടുത്ത കുടുംബങ്ങൾക്ക് സമീപത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications