• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് പ്രതിരോധനത്തിന് ഡിഐജി തലത്തില്‍ പ്രത്യേക സംഘം; ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാര്‍ ഐപിഎസിന്റെ കീഴില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈസ്പിമാരുടെ നേതൃത്വത്തില്‍ രോ?ഗവ്യാപനമുള്ള സ്ഥലങ്ങളിലും, തമിഴ്‌നാടുമായി അതിര്‍ത്ഥി പങ്ക് വെയ്ക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കുവാന്‍ ഡിഐജി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് കീഴില്‍ നടത്തിയ നിരീക്ഷണത്തിന് സമാനമായരീതിയുള്ള നിരീക്ഷണങ്ങളാണ് നടത്തുകയെന്ന് ഡിഐജി കെ. സജ്ഞയ്കുമാര്‍ ഐപിഎസ് അറിയിച്ചു. ഇതിന്റെ ഭാ?ഗമായി നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതിക്കും രൂപം നല്‍കി.

1. കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസര്‍മാരുടെ സേവനം ഉറപ്പാക്കും. സ്റ്റേഷന്‍ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ നിരീക്ഷണം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വിവിധ ടീമുകളെ രൂപീകരിക്കും. മാര്‍ക്കറ്റുകള്‍, ജംഗ്ഷനുകള്‍, ഷോപ്പിംഗ് മാളുകള്‍ മുതലായ എല്ലാ തിരക്കേറിയ സ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും.

2. എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്ക് കീഴിലും ഡിസിആര്‍ബി, ക്രൈംബ്രാഞ്ച് മുതലായവയെ ഉള്‍പ്പെടുത്തി പ്രത്യേക യൂണിറ്റില്‍ നിന്നുള്ള ഓഫീസര്‍മാരെ കൂടെ ഉള്‍പ്പെടുത്തി 8-10 ടീമുകള്‍ രൂപീകരിക്കും, അവരുടെ സേവനവും ആവശ്യമായ സ്ഥലങ്ങളില്‍ ലഭ്യമാക്കും.

3. ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തി വേണം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത്. അവരുടെ സൈ്വര ജീവിതത്തിന് തടസമാകാന്‍ പാടില്ല.

4. കൂടുതല്‍ നിയമലംഘനം നടത്തുന്ന പ്രദേശങ്ങളില്‍ പട്രോളിം?ഗ് ശക്തമാക്കുകയും, പിഴ ചുമത്തുകയും ചെയ്യും.

5. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് മാര്‍ക്കറ്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സഹായവും പിന്‍തുണയും തേടും.

6. സംസ്ഥാന അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്തും. 24 മണിയ്ക്കൂര്‍ ഇവിടെ നിരീക്ഷണം ശക്തമാക്കും. നിരീക്ഷണത്തിന് വേണ്ടി ഡ്രോണ്‍, സിസിടിവി മോണിറ്ററിംഗ് എന്നിവ നടത്തും.

7. പ്രതിരോധം നിരീക്ഷണം എന്നിവയ നടത്തുമ്പോല്‍ ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് സ്ഥിതി?ഗതികള്‍ വിലയിരുത്തണം.

റേഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തിലുള്ള ഏകോപനം

1. ഒരു കണ്‍ട്രോള്‍ റൂമില്‍ ഒരു എസ്ഐ അല്ലെങ്കില്‍ ഏതെങ്കിലും ഓഫീസറുടെ സേവനം ഉറപ്പാക്കും. ഓരോ 2 മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്തും. നിയമലംഘനം കൂടുകയാണെങ്കില്‍ ആ സ്ഥലങ്ങളില്‍ എസ്എച്ച്ഒമാരുടെ സേവം ഉറപ്പാക്കും.

2. മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ അവരുടെ എസ്പിയുമായി ചര്‍ച്ച ചെയ്യുകയും അവരുമായിചേര്‍ന്ന് തുടര്‍ പദ്ധതി നടപ്പിലാക്കുകയും ചെയ്യും.

3. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈഎസ്പി / എസിമാരുടെ സേവനം പരിശോധനയില്‍ ഉറപ്പാക്കും.

4. എന്‍ഫോഴ്സ്മെന്റ് മോശമായ മേഖലകളില്‍ ഡിഐജിതലത്തില്‍ തന്നെ പ്രത്യേക സംഘത്തെ നിയോ?ഗിക്കും.

മുന്‍ കരുതല്‍

1. പൊതുജനങ്ങളെ മനപൂര്‍വ്വം ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കും. . പോലീസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല.

2. ആളുകള്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. പിഴയോ ശിക്ഷയോ ഉദ്ദേശ്യമല്ല.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

3. പൊതു ജനങ്ങളുടെ സുരക്ഷയോടൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ഉറപ്പാക്കും. വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് കരുതി പോലീസ് ഉദ്യോ?ഗസ്ഥര്‍ അലംഭാവം കാണിക്കരുത്. ഓരോ വ്യക്തിയും എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുകയും പിന്തുടരുകയും ചെയ്യണമെന്നും ഡിഐജി കെ. സജ്ഞയ്കുമാര്‍ ഐപിഎസ് നിര്‍ദ്ദേശിച്ചു.

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

എം ബി രാജേഷ്
Know all about
എം ബി രാജേഷ്

English summary
Special team at DIG level for covid defense; Monitoring will be strengthened from today In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X