Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ രാജി സിപിഎം ചോദിച്ചു വാങ്ങണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ലാവ്‌ലിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗല്‍ ഇടപാടില്‍ നടന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടപാടിലൂടെ മുഖ്യമന്ത്രി ആരെയും ഭയപ്പെടാതെയും പ്രീതിപ്പെടുത്താതെയും തന്റെ കര്‍ത്തവ്യം നിര്‍വഹിക്കും എന്ന സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ലാവ്‌ലിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗല്‍ ഇടപാടില്‍ നടന്നത്. ഇടപാടിലൂടെ മുഖ്യമന്ത്രി ആരെയും ഭയപ്പെടാതെയും പ്രീതിപ്പെടുത്താതെയും തന്റെ കര്‍ത്തവ്യം നിര്‍വഹിക്കും എന്ന സത്യപ്രതിജ്ഞാലംഘനം നടത്തി.

374 കോടി രൂപ അഴിമതി നടത്തിയ ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതി മുമ്പാകെ ഇപ്പോഴും കൈയും കെട്ടി നില്‍ക്കുന്ന പിണറായി വിജയന് വീണ്ടും ഒരു അന്താരാഷ്ട്ര അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ എങ്ങനെ ധൈര്യം വന്നു. എന്തൊരു തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്. ലാവ്‌ലിനെക്കാള്‍ ഗുരുതര അഴിമതിയാണ് സ്പ്രിംഗ്ലര്‍ അഴിമതി. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം പിണറായി രാജിവച്ചു അന്വേഷണം നേരിടണം. സംസ്ഥാന പോലീസിന് കീഴിലെ ഏതെങ്കിലും ഏജന്‍സിയല്ല സി ബി ഐ തന്നെ ഇക്കാര്യം അന്വേഷിക്കണം.

അനധികൃതമായി സര്‍ക്കാര്‍ ഡേറ്റ കൈമാറിയ ഈ ഇടപാട് സിപിഎം നയത്തിന് എതിരാണ്. 2018ല്‍ സി പി എം പോളിറ്റ് ബ്യൂറോ വിവര ചോര്‍ച്ച സംബന്ധിച്ച പ്രമേയം പാസാക്കിയിട്ടുണ്ട്. അന്ന് ആ പോളിറ്റ് ബ്യൂറോയില്‍ പങ്കെടുത്തിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഈ വിഷയത്തില്‍ അന്നത്തെ സി പി എമ്മിന്റെ നിലപാട് തന്നെയാണോ?

pinarayi-

ഇക്കാര്യത്തില്‍ സി പി എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും പിബി അംഗം പ്രകാശ് കാരാട്ടിന്റേയും നിലപാട് എന്താണെന്ന് അറിയാന്‍ താത്പര്യമുണ്ട്. കോവിഡ് 19ന്റെ മറവില്‍ വലിയ വഞ്ചനയാണ് നടന്നത്. വിവാദ കമ്പനിയെ കേരളത്തിലേക്ക് കൊണ്ട് വന്നത് ആരാണ്? അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്? കരാറില്‍ നിന്നും എന്ത് നേട്ടമാണ് സര്‍ക്കാരിനുണ്ടായത്? മന്ത്രിസഭ ഈ കരാര്‍ പരിശോധിച്ചിരുന്നോ? ആരോഗ്യ തദ്ദേശ വകുപ്പുകള്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നോ ? ധനകാര്യ വകുപ്പിന്റെ അനുമതി കരാറിന് കിട്ടിയിരുന്നോ ? സ്വകാര്യ വിവരങ്ങള്‍ എടുക്കുന്നതിന് വ്യക്തികളുടെ അനുമതി വേണം. ഈ കരാറില്‍ ഈ അനുമതി തേടിയിരുന്നോ? കരാറിലെ ഐടി സെക്രട്ടറിയുടെ ഒപ്പില്‍ തീയതി ചേര്‍ക്കാത്തത് എന്തു കൊണ്ടാണ്? ഐടി സെക്രട്ടറി വീണിടത്ത് കിടന്ന് ഉരുളുകയാണ് ഇപ്പോഴും കോവിഡ് രോഗികളുടെ വിവരവങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയയാണ്. സ്പ്രിംഗഌ കമ്പിനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്നോട്ട് വച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം.

ആരോപണമുന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ഏര്‍പ്പാടാണ് ഇവിടെ നടക്കുന്നത്. ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ കെഎം ഷാജി നിരപരാധിയാണ് ഈ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് കെപിസിസി നിലപാട്. കെ.എം ഷാജി അഗ്‌നിശുദ്ധി വരുത്തി തിരിച്ച് വരും. സ്പ്രിംഗ്ലര്‍ അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ അനുവദിക്കില്ല. കെപിസിസി അധ്യക്ഷന് ഇടുങ്ങിയ മനസെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+