രോബാധിതനായ ഡോക്ടർക്കൊപ്പം മന്ത്രി യോഗത്തിൽ പങ്കെടുത്തിട്ടില്ല:മുരളീധരനെ തള്ളി ശ്രീ ചിത്തിര അധികൃതർ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരൻ കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് ശ്രീചിത്തിര അധികൃതർ. രോഗബാധിതനായ ഡോക്ടർക്കൊപ്പം മന്ത്രി യോഗത്തിൽ പങ്കെടുത്തിട്ടില്ലന്നും രോഗം സ്ഥിരീകരിച്ച ഡോക്ടർ മാർച്ച് 11 മുതൽ നിരീക്ഷണത്തിലായിരുന്നു. 13ന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ മുരളീധരൻ യോഗത്തിനെത്തുന്നത് മാർച്ച് 14ന് മാത്രമാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ നിലവിൽ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേർ രോഗം പൂർണമായി ഭേദമായതോടെ ആശുപത്രി വിട്ടിരുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് ഒഴിപ്പിച്ച സംഘത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത മൂന്നു കേസുകളും കേരളത്തിലായിരുന്നു. ഇതിന് പിന്നാലെ ഇറ്റലിയിൽ നിന്നെത്തിയ പ്രവാസി കുടുംബത്തിൽ നിന്നാണ് കേരളത്തിൽ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത്. ആദ്യം പത്തനംതിട്ട സ്വദേശികളായ മൂന്ന് പേർക്ക് സ്ഥിരീകരിച്ച രോഗം ബന്ധുക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പടരുകയായിരുന്നു.
Recommended Video

73 പേർ നിരീക്ഷണത്തിൽ
രോഗബാധിതനായ ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ടെന്ന് കരുതുന്ന 73 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 43 പേർ ശ്രീ ചിത്തിരയിലെ ഡോക്ടർമാരാണ്. ഇവരിൽ ആരും തന്നെ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

ഡോക്ടർക്കൊപ്പം യോഗത്തിൽ പങ്കെടുത്തോ?
ചൊവ്വാഴ്ച രാവിലെ മുതലാണ് ശ്രീ ചിത്തിര ആശുപത്രി സന്ദർഷശിച്ച കേന്ദ്ര മന്ത്രി വി മുരളീധരൻ 14 ദിവസക്കെ സ്വയം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. കോറോണ സ്ഥിരീകരിച്ച ഡോക്ടർക്കൊപ്പം യോഗത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് സ്വയം നിരീക്ഷണമെന്നാണ് മന്ത്രി നൽകുന്ന വിശദീകരണം. എന്നാൽ ഇതുവരെയും രോഗ ലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. മന്ത്രിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണ്.

വിദേശത്തുനിന്നെത്തിയ ഡോക്ടർ
സ്പെയിനിൽ നിന്ന് പരിശീലനം പൂർത്തിയാക്കി മടങ്ങിയെത്തിയ ഡോക്ടർക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെയാണ് രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 43 ഡോക്ടർമാർ ഉൾപ്പെടെ 73 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. 80 ഡോക്ടർമാരുള്ള ശ്രീ ചിത്തിരയിലെ 43 ഡോക്ടർമാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഡോക്ടർ ആശുപത്രിയിൽ ഇടപഴകിയത് ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഡോക്ടർ ജോലി ചെയ്തിരുന്ന ശ്രീ ചിത്തിരയിലെ റേഡിയോളജി ലാബും അടച്ചുപൂട്ടിയിരുന്നു.

വിവി രാജേഷും നിരീക്ഷണത്തിൽ
മുൻകരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വിവി രാജേഷും നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. ശ്രീ ചിത്തിരയിൽ നടന്ന അവലോകന യോഗത്തിൽ വി മുരളീധരനൊപ്പം വിവി രാജേഷനും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications