വിഐപിയാണെങ്കിലും പാസ് വേണം; അതിഥിയായെത്തിയ മധ്യപ്രദേശ് എംഎല്‍എമാരെ അപമാനിച്ചു...
തിരുവനന്തപുരം: ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയതാണ് മധ്യപ്രദേശില്‍ നിന്നുള്ള എംഎല്‍എമാരെ അപമാനിച്ചതായി പരാതി. പോലീസ് അകമ്പടിയോടെ ശ്രീ പത്മനാഭക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ എംഎല്‍എമാരെ ക്ഷേത്രം ഗാര്‍ഡുമാര്‍ തടഞ്ഞു.
ഏത് വിഐപിയാണെങ്കിലും പാസില്ലെങ്കില്‍ അകത്ത് കയറ്റവിടില്ലെന്നായിരുന്നു സുരക്ഷാ ഗാര്‍ഡുമാരുടെ നിലപാട്. ഇതോടെ കുടുംബസമേതം ക്ഷേത്ര ദര്‍ശനത്തിനെത്തിയ എംഎല്‍എമാര്‍ നാണം കെട്ടു. പോലീസെത്തിയാണ് ഇവരെ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. സോപാനം നടവഴി പോലീസ് അകമ്പടിയോടെ എത്തിയ എംഎല്‍എമാരെയും കുടുംബത്തെയും ക്ഷേത്രം സുരക്ഷാ ഉദ്യോഗസഅഥര് തടയുകയായിരുന്നു. ഗാര്‍ഡുമാരുമായി തര്‍ക്കമായതോടെ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ കത്ത് വാങ്ങി എംഎല്‍എമാരെ അകത്ത് കടത്തി.
Read Also: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലെ വെള്ളം ചേര്‍ക്കല്‍; തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരം...
എന്നാല്‍ ക്ഷേത്രത്തിന് മുന്നിലെ കൊടിമരത്തിന് മുന്നില്‍ വീണ്ടും ക്ഷേത്ര സുരക്ഷാ ഗാര്‍ഡ് എംഎല്‍എമാരെ തടഞ്ഞുവയ്ക്കുകയായിരുന്നു. അപമാനിതരായ എംഎല്‍എമാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴി പോലീസില്‍ ബന്ധപ്പെട്ടപ്പോളാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് എത്തിയാണ് ഇവരെ ക്ഷേത്രദര്ശന്തതിനായി കൊണ്ടുപോയത്.
സംസ്ഥാന സര്‍ക്കാരിന്റെ അതിഥികളെ അപമാനിച്ച ക്ഷേത്രം ഗാര്‍ഡുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്ഷേത്രം ഡിസിപി ദുര്‍ഗാ ദത്ത് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവം നാണക്കേടായെന്നും സ്പീക്കര്‍ക്കും നിയമസഭാ സെക്രട്ടറിക്കും ഇക്കാര്യം വിശദീകരിച്ച് പരാതി നല്‍കുമെന്നാണ് മധ്യപ്രദേശില്‍നിന്നുള്ള എംഎല്‍എമാര്‍ പറയുന്നത്.
Read Also: കണ്ണൂര്‍ ശാന്തമാകാന്‍ മസൂറിയിലെ ട്രെയിനിംഗ് പോര; ഐഎഎസും ഐപിഎസും തോറ്റിടത്ത് വേണ്ടതെന്ത് ?
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications