കേന്ദ്രം മുട്ടുമടക്കി ? കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ശ്രീധരനുണ്ടാവും!! ഒപ്പം ചെന്നിത്തലയും...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: വെള്ളിയാഴ്ച നടക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ ഇ ശ്രീധരനും സ്ഥാനമുണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വേദിയില്‍ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്ന് പിണറായി തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ശ്രീധരനടക്കമുള്ള പല പ്രമുഖരെയും ഉദ്ഘാടന വേദിയില്‍ നിന്നു തഴഞ്ഞത് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇതേ തുടര്‍ന്ന് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

1

ശ്രീധരന്‍, ചെന്നിത്തല, പിടി തോമസ് എംഎല്‍എ എന്നിവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് നടപടി. ഉദ്ഘാടനവേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ നല്‍കിയ പട്ടികയിലും ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളുണ്ടായിരുന്നു.

2

പേരുകള്‍ വെട്ടിച്ചുരുക്കിയത് പുനപ്പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ഇതേ തുടര്‍ന്നാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നതെന്നും ഇതില്‍ വിശദമാക്കുന്നു.

English summary
E sreedharan and ramesh chennithala invited for kochi metro inaugaration
Please Wait while comments are loading...