കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം രാജശേഖരൻ തിരിച്ച് വരുമോ എന്ന് മാധ്യമപ്രവർത്തകർ, കലിപ്പിൽ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിളള!

  • By Anamika Nath
Google Oneindia Malayalam News

കോട്ടയം: ശബരിമല വിഷയം കത്തിച്ച് നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് കേരളത്തിലെ ബിജെപി. കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ഇടം കിട്ടാതിരുന്ന ബിജെപിക്ക് വീണു കിട്ടിയ ലോട്ടറി ആണ് ശബരിമലയെങ്കിലും അത് വേണ്ടവിധം ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി സംസ്ഥാന നേതൃത്വം അക്കാര്യത്തില്‍ പ്രതിക്കൂട്ടിലുമാണ്.

അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി കേരളത്തിലും ബിജെപിക്ക് ഇരുട്ടടി ആയിട്ടുണ്ട്. ശബരിമല സമരം സജീവമാക്കാന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ തിരികെ കൊണ്ട് വരണം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇതേക്കുറിച്ച് പിഎസ് ശ്രീധരന്‍ പിളളയോട് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയ ഉത്തരം ബിജെപിയിലെ ശക്തമായ വിഭാഗീയത പുറത്ത് കാട്ടുന്നതാണ്.

പിളളയ്ക്കെതിരെ പാളയത്തിൽ പട

പിളളയ്ക്കെതിരെ പാളയത്തിൽ പട

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി നാട് കടത്തിയ ശേഷം, പാര്‍ട്ടിക്കുളളിലെ എതിര്‍പ്പുകളെ മറികടന്ന് ആര്‍എസ്എസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അവരോധിച്ചതാണ് പിഎസ് ശ്രീധരന്‍ പിളളയെ. പ്രസിഡണ്ട് പദവി സ്വപ്‌നം കണ്ടിരുന്ന പികെ കൃഷ്ണദാസ് വിഭാഗത്തേയും വി മുരളീധരന്‍ വിഭാഗത്തേയും ഒരു പോലെ നിരാശരാക്കിയിരുന്നു ശ്രീധരന്‍ പിളളയുടെ വരവ്. ശബരിമല സമരം ഏതാണ്ട് പൊളിയുക കൂടി ചെയ്തതോടെ ശ്രീധരന്‍ പിളളയ്‌ക്കെതിരെ പാളയത്തില്‍ പട ശക്തമാണ്.

കൂനിന്മേൽ കുരു

കൂനിന്മേൽ കുരു

ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റാനുളള തീരുമാനവും, ദിവസവുമുളള നിലപാട് മാറ്റങ്ങളും കെ സുരേന്ദ്രന്റെ അറസ്റ്റിനോടുളള തണുപ്പന്‍ പ്രതികരണങ്ങളുമെല്ലാം ശ്രീധരന്‍ പിളളയ്ക്ക് വിനയായി. ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുന്ന തരത്തില്‍ ഒന്നും ശക്തമായി ഉപയോഗപ്പെടുത്താന്‍ ശ്രീധരന്‍ പിളളയുടെ നേതൃത്വത്തിന് സാധിച്ചില്ല എന്നാണ് വിമര്‍ശനം. കൂനിന്മേല്‍ കുരു എന്ന പോലെയാണ് 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നത്.

കുമ്മനം ഉണ്ടായിരുന്നുവെങ്കിൽ..

കുമ്മനം ഉണ്ടായിരുന്നുവെങ്കിൽ..

ഒരിടത്തും ജയിക്കാനായില്ല എന്നത് കേരളത്തിലെ ബിജെപിയെയും കാര്യമായി ബാധിച്ചിരിക്കുന്നു. ശബരിമല സമരം വീണ്ടും സജീവമാക്കാന്‍ കുമ്മനം രാജശേഖരനെ നേതൃത്വത്തിലേക്ക് കൊണ്ട് വരണം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. സമരത്തില്‍ കുമ്മനം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു എന്നാണ് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

കുമ്മനത്തോട് ചോദിക്കണം

കുമ്മനത്തോട് ചോദിക്കണം

കുമ്മനം തിരിച്ച് വരുന്നുവെന്നും ആര്‍എസ്എസ് നേതൃത്വം കുമ്മനത്തെ തിരികെ കൊണ്ട് വരാന്‍ ശ്രമിക്കുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ച് പിഎസ് ശ്രീധരന്‍ പിളളയോട് പ്രതികരണം തേടിയപ്പോള്‍ ഉളള മറുപടി ബിജെപിക്കുളളിലെ അസ്വസ്ഥതകളുടെ തെളിവ് കൂടിയാണ്. കുമ്മനം രാജശേഖരന്‍ തിരിച്ച് വരുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത് കുമ്മനത്തോട് തന്നെ പോയി ചോദിക്കണം എന്നാണ് ശ്രീധരന്‍ പിളള മറുപടി നല്‍കിയത്.

ഭിന്നതയ്ക്ക് തെളിവ്

കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രചാരണത്തെ കുറിച്ച് തനിക്ക് അറിവില്ല. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്ന പതിവ് മുന്‍കാലങ്ങളില്‍ ഇല്ല. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുമെന്ന് പറയുന്നത് ശരിയാണോ എന്നും പിഎസ് ശ്രീധരന്‍ പിളള ചോദിച്ചു.

English summary
PS Sreedharan Pillai's reaction to Kummanam Rajasekharan's come back news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X