കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടനുണ്ടാവില്ല.... മജിസ്‌ട്രേറ്റിന്റെ അനുമതി വേണം

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടനുണ്ടാകുമോ? | Oneindia Malayalam

കോഴിക്കോട്: വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടനുണ്ടാവില്ല. മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഐപിസി 505(1) പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ജനങ്ങളില്‍ ഭയം ഉണ്ടാക്കും വിധത്തില്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനാണ് ഈ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം വകുപ്പുകളില്‍ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ അറസ്റ്റ് നടക്കില്ല. എന്നാല്‍ കേസിന്റെ സ്വഭാവത്തിനനുസരിച്ച് തുടരന്വേഷണത്തില്‍ ഈ വകുപ്പ് ഇളവ് ചെയ്യാനോ ചെയ്യാതരിക്കാനോ സാധിക്കും. ഇതാണ് അറസ്റ്റ് വൈകുമെന്ന സൂചനയ്ക്ക് പിന്നില്‍.

1

ശബരിമലയില്‍ നടന്ന പ്രക്ഷോഭ പരിപാടികള്‍ ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് ശ്രീധരന്‍പിള്ള പ്രസംഗിച്ചത്. തന്ത്രി തന്നോട് ചോദിച്ച ശേഷമാണ് യുവതികള്‍ കയറിയാല്‍ നടയടയ്ക്കുമെന്ന് പറഞ്ഞത്. ശബരിമല നമ്മളെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരമാണ്. നമ്മള്‍ ഒരു അജണ്ട മുന്നോട്ട് വെച്ചു. അതില്‍ ഓരോരുത്തരായി വന്ന് വീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകന്‍ ഷൈബിന്‍ നന്മണ്ടയുടെ പരാതി പ്രകാരമാണ് കസബ പോലീസ് കേസെടുത്തത്. പൊതുപ്രവര്‍ത്തകരായ സാജന്‍ എസ്ബി നായര്‍, ഡിവൈഎഫ്‌ഐ നേതാവ് എല്‍ജി ലിജീഷ് എന്നിവരും വിവിധ സ്റ്റേഷനുകളില്‍ സമാനമായ പരാതി നല്‍കിയിരുന്നു.

തന്ത്രിയെയും പ്രവര്‍ത്തകരെയും ശ്രീധരന്‍പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നു. എന്നാല്‍ കേസെടുത്ത സാഹചര്യത്തിലും പറഞ്ഞ കാര്യത്തില്‍ വ്യത്യാസം വരുത്തില്ലെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്. തനിക്കെതിരെയുള്ള കോടതിയലക്ഷ്യം കേസ് നിലനില്‍ക്കില്ലെന്നും കോഴിക്കോട്ട് കോണ്‍ഗ്രസുകാരനും എറണാകുളത്ത് കമ്മ്യൂണിസ്റ്റുകാരനും കേസ് കെടുത്തിട്ടുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. അതേസമയം വിശ്വാസികളോടൊപ്പം എന്ന ലേബലിലാണ് ബിജെപി ശബരിമല പ്രതിഷേധത്തെ പ്രചരിപ്പിച്ചത്. എന്നാല്‍ വിവാദ പ്രസംഗം പുറത്തുവന്നതോടെ ബിജെപി ശരിക്കും പ്രതിരോധത്തിലായിരുന്നു.

ശ്രീധരൻ പിളളയെ അറസ്റ്റ് ചെയ്യുമോ അതോ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ? പിണറായിയോട് ബൽറാംശ്രീധരൻ പിളളയെ അറസ്റ്റ് ചെയ്യുമോ അതോ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ? പിണറായിയോട് ബൽറാം

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്

English summary
sreedharan pillai not likely arrested soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X