Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണാത്തി തെയ്യത്തിലൂടെ തിന്മകള്‍ക്കെതിരെ പ്രതികരിച്ച് ശ്രീജ ആറങ്ങോട്ടുകര

പൊന്നാനി: മണ്ണാത്തി തെയ്യം എന്ന ഏകപാത്ര നാടകം തിന്മകള്‍ക്കെതിരെ പ്രതികരിക്കാത്ത, പ്രവര്‍ത്തിക്കാത്ത ഒരു സമൂഹത്തിനോടുള്ള ആജ്ഞാ ശബ്ദമാക്കി മാറ്റുകയാണ് ശ്രീജ ആറങ്ങോട്ടുകരയെന്ന അഭിനേത്രി.
ചേറില്‍ ചവിട്ടി താഴ്ത്തുന്ന ഓരോ സ്ത്രീ ജന്മങ്ങളും തങ്ങളുടെ അസ്ഥിത്വം വീണ്ടെടുത്ത് അഗ്‌നിയായി ജ്വലിക്കുകയും നീരുറവയായ് ഒഴുകുകയും വേണമെന്ന് ഈ ഏകപാത്ര നാടകം ഉദ്ഘാഷിക്കുന്നു. മണ്ണാത്തിയുടെ രോധനവും പ്രതികരണവും ഒറ്റപ്പെട്ടതല്ല ഈ സമൂഹത്തിന്റേതാണ് എന്ന തിരിച്ചറിവാണ് നാടകത്തിന്റെ ഇതിവൃത്തം.

sreeja

അതില്‍ മണ്ണാത്തി തൊടുന്നതും കാണുന്നതും എല്ലാം സ്ത്രീത്ത്വമാണ്. കുന്നും മലകളും കാവുകളും അടങ്ങിയ പ്രകൃതിയിലും ചുട്ടുപഴുത്ത മണലാര്യണ്യത്തില്‍ നിന്നും കണ്ടെടുത്ത നീരുറവയിലും കഥാപാത്രം സ്ത്രീത്വത്തെ കാണുന്നു. ഇവിടെയെല്ലാം അവഹേളനവും ചൂക്ഷണവും നടനമാടുന്നു എന്നതാണ് സത്യം. വരേണ്യ വര്‍ഗത്തിന്റെ അടിച്ചമര്‍ത്തലുകള്‍ ഇന്നും അവര്‍ണര്‍ ഏറ്റുവാങ്ങുന്നു. നന്മയും തിന്മയും തമ്മിലുള്ള അന്തരം നാടകം വളച്ചുകെട്ടില്ലാതെ പ്രതിപാദിക്കുന്നു. ഏറനാടിന്റെ മണ്ണില്‍ ഇന്നും അവതരിപ്പിക്കുന്ന മണ്ണാത്തി തെയ്യം എന്ന കലാരൂപത്തിന്റെ മിത്ത് സ്വീകരിച്ചു കൊണ്ടാണ് മണ്ണാത്തി തെയ്യം എന്ന നാടകം രൂപപ്പെടുത്തിയിരിക്കുന്നത്. മണ്ണാത്തി അലക്കി വെളുപ്പിക്കാന്‍ ശ്രമിക്കുന്നത് വര്‍ഗ ജാതിയ ചിന്തകളെയും ചൂഷണങ്ങളെയുമാണ്.

ഗര്‍ഭം ധരിച്ച ഒരു സ്ത്രീക്ക് അവള്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതിനാല്‍ പിന്‍തലമുറക്ക് ജന്മം നല്‍കാന്‍ കഴിയാതെ ചേറില്‍ ചവിട്ടി താഴ്ത്തപ്പെടുകയാണ്. അവളുടെ വേദന സര്‍വ്വ ചരാചരങ്ങളുടെതുമായി ഏറ്റുവാങ്ങി മണ്ണാത്തി തെയ്യമായി പുനര്‍ജനിക്കുന്നു. അവളുടെ ഉള്ളില്‍ അടങ്ങാത്ത മാതൃത്വമാണ് പുനര്‍ ജീവനത്തിന് പ്രചോദനമായി തീരുന്നത്. മണ്ണാത്തി തെയ്യത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നാടക പ്രവര്‍ത്തകനും ശ്രീജ ആറങ്ങോട്ടുകരയുടെ ഭര്‍ത്താവുമായ സി.എം.നാരായണനാണ്. സ്മാര്‍ത്ത വിചാരം നടത്തി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കുറിയിടത്ത് താത്രിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജ രചിച്ച് അവതരിപ്പിച്ച ഓരോരോ കാലത്തിലും എന്ന നാടകവും ഏറെ വിവാദവും ശ്രദ്ധയും നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+