Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീജിത്തിനെ പോലീസ് അടിച്ച് കൊന്നത് തന്നെ! റിപ്പോര്‍ട്ട് പുറത്ത്! പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍!

Recommended Video

cmsvideo
    ശ്രീജിത്തിന്റെ മരണത്തിൽ 3 പോലീസ്‌കാർക്ക് സസ്പെന്ഷന്

    കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ശ്രീജിത്തിന് ലോക്കപ്പില്‍ ഇരിക്കെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പോലീസുകാരെ സസ്പെന്‍റ് ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത പോലീസുകാരായ സന്തോഷ്, ജിതിന്‍, സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. അതേസമയം എസ്ഐക്കെതിരെ നിലവില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

    sreejith

    ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ശ്രീജിത്തിന്‍റെ ചെറുകുടലും അടിവയറും മര്‍ദ്ദനത്തെ തുടര്‍ന്ന് തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഇതിനിടെ ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പോലീസിന് ശ്രീജിത്തിന്റെ കേസിലുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ശ്രീജിത്തിന് മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു.

    വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ചയോടെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രിക്രിയ നടത്തിയെങ്കിലും ശ്രീജിത്ത് തിങ്കളാഴ്ച രാവിലെയോടെ മരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+