• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇടതല്ലായെങ്കില്‍ വലതെന്ന ചിന്തയാണ് മീഡിയവണ്ണിനുള്ളത്, എവിടെ നില്‍ക്കണമെന്നത് തന്റെ അവകാശം'

Google Oneindia Malayalam News

കൊച്ചി: വലത് നിരീക്ഷകനെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ച ശ്രീജിത്ത് പണിക്കര്‍ ബഹിഷ്‌കരിച്ചിരുന്നു. തന്റെ ആശയങ്ങള്‍ക്ക് വലത് നിരീക്ഷകന്‍ എന്ന വിശേഷണത്തോട് യോജിക്കാത്തത് കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്ന് ശ്രീജിത് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ശ്രീജിത്ത് പണിക്കറിന് മറുപടിയുമായി അവതാരകന്‍ നിഷാദ് റാവുത്തറും രംഗത്തെത്തി.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കുകയാണ് ശ്രീജിത് പണിക്കര്‍. താന്‍ ഇടതുനിരീക്ഷകനോ വലതുനിരീക്ഷകനോ അല്ലെന്നും ചില വിഷയങ്ങളില്‍ വലതു പ്രത്യേയ ശാസ്ത്രവും ചിലതില്‍ ഇടത് പ്രത്യേയ ശാസ്ത്രവും പിന്തുടരാറുണ്ടെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. സമയം മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ നിക്ഷ്പക്ഷനാണ്

ഞാന്‍ നിക്ഷ്പക്ഷനാണ്

ഞാന്‍ നിക്ഷ്പക്ഷനാണ്, അതായത് ഒരു പക്ഷക്കാരന്ഡ അല്ലെന്നല്ല. പൊളിറ്റിക്കല്‍ സ്‌പെക്ട്രത്തില്‍ നിക്ഷ്പക്ഷന്‍ എന്ന് പറയുന്ന ആള്‍ അവിടെയാണ് നില്‍ക്കേണ്ടത്. ഒരോ വിഷയത്തിലും ഓരോ കാരണത്തിനും അനുസരിച്ച് ശരിയായ പക്ഷം തിരഞ്ഞെടുക്കുക എന്നാണ്. മീഡിയവണ്‍ ചാനല്‍ എന്നെ വലതുപക്ഷത്തേക്ക് മാറ്റി നിര്‍ത്തേണ്ട. കാരണം ഒരുപാട് കാരണങ്ങളില്‍ ഞാന്‍ ഇടതു ചിന്താഗതിക്കാരനാണെന്ന് ശ്രീത്ത് പറഞ്ഞു.

മീഡിയവണ്ണിന്റെ ചിന്ത

മീഡിയവണ്ണിന്റെ ചിന്ത

ഇടതല്ലെങ്കില്‍ വലതാണെന്ന ചിന്തയാണ് മീഡയവണ്‍ ഉള്‍പ്പടെയുള്ളവര്‍ക്കുള്ളത്. പൊളിറ്റിക്കല്‍ സ്‌പെക്ട്രം എന്നതില്‍ സെന്‍ട്രിക്ക് ആകാം, ലെഫ്റ്റ് ആകാം, ഫാര്‍ലെഫ്റ്റ് ആകാം, റൈറ്റ് ആകാം, ഫാര്‍ റൈറ്റ് ആകാം. ഇടത് അല്ലാത്തതെല്ലാം വലതെന്നതിനപ്പുറം ഇടതല്ലായെങ്കില്‍ ഇടതല്ലെന്നേയുള്ളൂ. ഏത് പക്ഷത്ത് നില്‍ക്കണമെന്നത് തന്റെ അവകാശമാണെന്നും ശ്രീജിത് പണിക്കര്‍ വ്യക്തമാക്കി.

cmsvideo
  ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത് പണിക്കര്‍ | Oneindia Malayalam
  വലത് അല്ലെന്ന് പറയുന്നതിലെ കാരണം

  വലത് അല്ലെന്ന് പറയുന്നതിലെ കാരണം

  ഓരോ വിഷയവുമായി ബന്ധപ്പെട്ടുള്ള പോളിസി അനുസരിച്ചാണ് ഇടതാണോ വലതാണോ എന്ന് പറയാനാകുക. അതുകൊണ്ടാണ് റൈറ്റ് അല്ലെന്ന് പറയുന്നത്. ഇതി്‌ന് ഉദാഹരണമായി, ആരോഗ്യമേഖലയില്‍ ഇടത് നിലപാടാണ് തനിക്കുള്ളത്. സ്വകാര്യവത്കരിക്കണമെന്ന വലത ചിന്താഗതിയോട് തനിക്ക് യോജിപ്പില്ലെന്ന് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇതിന് വ്യക്തമായ നിലപാടുണ്ടെന്നും ശ്രീജിത്ത് പണിക്കര്‍ വ്യക്തമാക്കി.

   ഇടത് ചിന്താഗതിക്കാരനാണ്

  ഇടത് ചിന്താഗതിക്കാരനാണ്

  വിദ്യാഭ്യാസം, ഗര്‍ഭഛിദ്രം, പ്രകൃതി സംരക്ഷണം, ഗേ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ താന്‍ ഇടത് ചിന്താഗതിക്കാരനാണെന്നും എന്നാല്‍ കുറ്റവാളിക്ക് വധി ശിക്ഷ നടപ്പാക്കുന്നതില്‍ താന്‍ വലതുചിന്താഗതിക്കാരനാണ്. ദേശീയതയുടെ കാര്യത്തില്‍ താന്‍ സെന്‍ട്രിക്ക് ആണെന്നും ശ്രീജിത്ത് പണിക്കര്‍ വ്യക്തമാക്കി.

  രാഷ്ട്രീയപ്രവേശനം

  രാഷ്ട്രീയപ്രവേശനം

  രാഷ്ട്രീയപ്രവേശനത്തില്‍ തനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ അത്തരം സാഹചര്യം വന്നാല്‍ തന്റെ പ്രത്യേയ ശായ്ത്രത്തോട് യോജിച്ചാല്‍ മാത്രമേ ഇറങ്ങുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുമാത്രമല്ല, ഉറപ്പുള്ള ശമ്പളം ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയുള്ളൂ. ആദര്‍ശങ്ങളെ വിറ്റിട്ട് ഒരു സ്ഥാനത്ത് നില്‍ക്കാന്‍ താല്‍പര്യമില്ല. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പൈസയുണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി.

  അപഹാസ്യം

  അപഹാസ്യം

  അതേസമയം, മീഡിയവണ്‍ ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ച ശ്രീജിത്ത് പണിക്കരുടെ നിലപാടിന് മറുപടിയുമായി അവതാരകന്‍ നിഷാദ് റാവുത്തര്‍ രംഗത്തെത്തിയിരുന്നു. ശ്രീജിത്തിനെ പോലെ പ്രകടമായ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന ആളെ നിക്ഷ്പക്ഷനായി ടെലിവിഷന്‍ സാക്ഷരരായ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നതിലും അപഹാസ്യമായ വേറെ ഒന്നുണ്ടാവില്ല. ശ്രീജിത്ത് പണിക്കരോട് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും നിഷാദ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

  English summary
  Sreejith Panikkar Has Made It Clear To Mediaone Tv that he is not a Supporter Of left or right Party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X