'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്കി ശ്രീജിത്ത് പെരുമന
കോഴിക്കോട്: ചാത്തമംഗലം പുള്ളാവൂര്‍ പുഴയില്‍ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി കട്ടൗട്ട് വെച്ചതിന് എതിരെ വീണ്ടും അഡ്വ. ശ്രീജിത്ത് പെരുമന. കട്ടൗട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ശ്രീജിത്ത് പെരുമനയുടെ നിലപാട് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും തുടര്‍നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലും കോഴിക്കോട് കളക്ട്ടറേറ്റിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട് എന്നാണ് ശ്രീജിത്ത് പെരുമന പറയുന്നത്. കഴിഞ്ഞ ദിവസം ശ്രീജിത്ത് പെരുമന പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം ഈ വിഷയവുമായി ബന്ധപ്പെട്ടുള്ളതാണ്. പരാതി താലൂക്ക് തഹസീല്‍ദാര്‍ക്ക് കൈമാറും എന്നാണ് കോഴിക്കോട് ജില്ലാ കളകട്ട്റേറ്റില് നിന്നും ലഭിച്ച വിവരം എന്നും ശ്രീജിത്ത് പെരുമന പറയുന്നു.

അതിനിടെ കട്ടൗട്ടുകള്‍ നീക്കാന്‍ ശ്രമിച്ചതിന് ഫുട്ബോള്‍ ആരാധകര്‍ തന്നെ മര്‍ദ്ദിച്ചു എന്ന പ്രചരണത്തിനെതിരേയും ശ്രീജിത്ത് പെരുമന പറഞ്ഞു. ഇത് വ്യാജമാണെന്നും തന്നെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് കമന്റ് ചെയ്തയാളെ കണ്ടുപിടിക്കാന്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രൊഫൈലില്‍ നിന്നാണ് കമന്റ് വന്നത് എന്നാണ് പൊലീസ് അറിയിച്ചതെന്നും അദ്ദേഹം കുറിച്ചു.

ഇയാള്‍ എന്റെ നാട്ടില്‍ ഉള്ളതാണ്. ഞാനും കുറച്ച് ഫുട്ബോള്‍ ആരാധകരും അവന്റെ വീട്ടില്‍ പോയി ചെള്ളക്ക് ഒന്ന് കൊടുത്തു. എല്ലാവരും അങ്ങനെ സംഭാവന ചെയ്യുക എന്നായിരുന്നു റിയാസ് അലി എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്. ഇതിനെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നുണ്ട് എന്ന് ശ്രീജിത്ത് പെരുമന പറഞ്ഞത്.

അതേസമയം കട്ടൗട്ട് സ്ഥാപിച്ച വിഷയത്തില്‍ ഡി എഫ് ഒയുമായും ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് ശ്രീജിത്ത് പെരുമന പറയുന്നത്. പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയും എന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പെരുമന ഇവ എടുത്ത് മാറ്റണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ചാത്തമംഗലം പഞ്ചായത്തിനോടായിരുന്നു ആവശ്യം.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ശ്രീജിത്ത് പെരുമനയ്ക്കെതിരെ ഉയര്‍ന്നത്. ലോകകപ്പ് ആവേശം എത്തിയതോടെ ആദ്യം അര്‍ജന്റീന ഫാന്‍സ് ആണ് മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് പുഴയില്‍ സ്ഥാപിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ബ്രസീല്‍ ഫാന്‍സ് നെയ്മറിന്റെ 40 അടി ഉയരമുള്ള കട്ടൗട്ടും സ്ഥാപിച്ചു.

ഇതോടെയാണ് ശ്രീജിത്ത് പെരുമന വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും കട്ടൗട്ടുകള്‍ മാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെ ഞായറാഴ്ച വൈകീട്ടോടെ പോര്‍ച്ചുഗല്‍ ആരാധകര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ കട്ടൗട്ടും പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ചു.

അതിനിടെ പുള്ളാവൂര്‍ പുഴ ചാത്തമംഗലം പഞ്ചായത്ത് പരിധിയില്‍ അല്ലെന്നും കൊടുവള്ളി നഗരസഭയ്ക്ക് കീഴിലാണ് എന്നും നഗരസഭ അറിയിച്ചിരുന്നു. തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്നും നഗരസഭ പറഞ്ഞിരുന്നു. ഇതിനെതിരേയും ശ്രീജിത്ത് പെരുമന രംഗത്തെത്തിയിരുന്നു. 'പുഴയുടെ അതിര്‍ത്തി ഇന്നലെ രാത്രി മാറിയെത്രെ. അല്പം മുന്‍പ് കോഴിക്കോട് ഡി എഫ് ഒയുമായി സംസാരിച്ചു. പരാതി നല്കി. കളക്ടറുമായി ബന്ധപ്പെടുന്നു. കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക് മത്തായി പറഞ്ഞതുപോലെയാണ്, എന്നായിരുന്നു ഇതിന് ശ്രീജിത്ത് പെരുമന പ്രതികരിച്ചത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications