'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍
കോഴിക്കോട്: നാടെങ്ങും ലോകകപ്പ് ആവേശത്തിലാണ്. കാല്പന്ത് കളിയുടെ കേരളത്തിലെ മെക്കയായ മലബാറില്‍ ഇത്തവണയും ഫുട്ബോള്‍ ആവേശം വാനോളമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കോഴിക്കോട് ചാത്തമംഗലത്തെ പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ടുകള്‍.
എന്നാല്‍ കട്ടൗട്ട് നീക്കം ചെയ്യേണ്ടി വരുമെന്ന ആശങ്കയിലാണ് ഫുട്ബോള്‍ ആരാധകര്‍. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തും എന്ന് പറഞ്ഞ് അഡ്വ. ശ്രീജിത്ത് പെരുമന ചാത്തമംഗലം പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഇതോടെ ശ്രീജിത്ത് പെരുമനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ട്രോളും നിറയുകയാണ്.

തെരഞ്ഞെടുപ്പുകളിലും മറ്റും ഫ്ളക്സും കൂറ്റന്‍ ഹോര്‍ഡിംഗ്സുകളും പുഴക്കരയിലും മറ്റും സ്ഥാപിക്കാറില്ലേ എന്നും അന്നൊന്നും എന്താണ് പ്രതികരിക്കാത്തത് എന്നുമാണ് പലരുടേയും ചോദ്യം. വലിയ തടയണകളും ഡാമും കെട്ടുമ്പോള്‍ നഷ്ടപ്പെടാത്ത സ്വാഭാവിക ഒഴുക്കാണോ ഫ്ളക്സ് വെച്ചാല്‍ തടസപ്പെടുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്

എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്, മാധ്യമപ്രവര്ത്തകന് കെ ജെ ജേക്കബ്, ഇന്‍ഫോ ക്ലിമനിക്കിലെ ഡോ ജിനേഷ് പി എസ്, സ്വാമി സന്ദീപാനന്ദഗിരി തുടങ്ങി നിരവധി പേര് ശ്രീജിത്ത് പെരുമനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴേയും നിരവധി പേര് കമന്റുമായി രംഗത്തെത്തുന്നുണ്ട്.

ചില പ്രതികരണങ്ങള്‍ നോക്കാം...
സത്യത്തില്‍ പുഴയുടെ നീരൊഴുക്കല്ല ഇവിടെ പ്രശ്നം,
ചിലരുടെ തലക്കകത്ത് നീര് കെട്ടിക്കിടക്കുന്നതാണ് പ്രശ്നം.
ഈ രണ്ട് കട്ടൌട്ടുകളും തത്കാലം ഇവിടെ ഇരിക്കും,''ന്നാ താന്‍ കേസ് കൊട് ''എന്ന മറുപടിയുമാണ് പഞ്ചായത്ത് കൊടുക്കേണ്ടത്- സ്വാമി സന്ദീപാനന്ദഗിരി

ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയ്ക്ക്,
കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച താരങ്ങളുടെ ഈ കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുന്നു എന്ന് പറഞ്ഞു ഏതോ പാറ വക്കീല്‍ ചാത്തമംഗലം പഞ്ചായത്തിനെ സമീപിച്ചെന്നും ഇതെടുത്തു മാറ്റാന്‍ പഞ്ചായത്തു സെക്രട്ടറി നിര്‍ദ്ദേശിച്ചെന്നും വാര്‍ത്ത കണ്ടു.
ജീവിതത്തില്‍ ഒരു പുഴ കണ്ടിട്ടുള്ള ആള് ഇമ്മാതിരി അസംബന്ധം പറയില്ല. ചാത്തമംഗലം നമ്മളറിയാത്ത കാടുമല്ല.

ഇക്കണക്കിനു പോയാല്‍ ഓണത്തിന് പൂക്കളം ഇടുന്നതു വന്‍തോതില്‍ മാലിന്യം ഉണ്ടാക്കുമെന്ന് പറഞ്ഞു അത് നിരോധിക്കണം എന്ന് ഇതേയാള്‍ പറയും. ശ്വസിക്കുമ്പോള്‍ കാര്‍ബണ്‍ ഡയക്സൈഡ് പുറത്തുവിടുന്നതുകൊണ്ടു അതും നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു കൂടായ്കയില്ല.
മനുഷ്യരുടെ സന്തോഷങ്ങളില്‍ മണ്ണുവാരിയിടുന്ന ഇമ്മാതിരി പാഷാണത്തില്‍ കൃമികളെ പ്രോത്സാഹിപ്പിക്കരുത്.

താങ്കള്‍ ഇടപെട്ട് പഞ്ചായത്തിനോട് സംസാരിക്കണം. സുപ്രീം കോടതി വക്കീല്‍ എന്നൊക്കെ പറഞ്ഞു ആ പാവപ്പെട്ട പഞ്ചായത്തു സെക്രട്ടറിയെ പേടിപ്പിച്ചിട്ടുണ്ടാകും. ഒരു നാടുമുഴുവന്‍ നിഷ്കളങ്കമായ ആവേശത്തിലാണ്. അതില്‍ പങ്കെടുക്കാനാവാത്ത പാഴ്മനസുകളോട് സഹതപിക്കുക എന്നല്ലാതെ പ്രോത്സാഹിപ്പിക്കരുത്. വനംവകുപ്പ് ഉദ്യോഗസ്ഥരെക്കൂടി ഇടപെടുവിക്കുമെന്നു ആ സാമദ്രോഹി പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ത്തന്നെ അവരെക്കൊണ്ടു മനുഷ്യര്‍ക്ക് ജീവിക്കാന്‍ വയ്യ.
താങ്കളിലെ കായിക പ്രേമി ഇടപെടുമെന്ന് വിശ്വസിക്കുന്നു.
എല്ലാ അര ബ്രാ ഫാനുകള്‍ക്കൊപ്പം- കെജെ ജേക്കബ്

മീനുകള്‍, തവളകള്‍ ,നീര്‍ക്കോലികള്‍, കുട്ടപ്പാമ്പുകള് എന്നിത്യാദി ജീവിവര്‍ഗ്ഗങ്ങള്‍ പുഴയിലെ വെള്ളം അകാരണമായി കുടിച്ചു വറ്റിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിയന്തിരമായി അവയെ പിടികൂടി കരയിലിട്ട് പുഴയുടെ സ്വാഭാവിക ഒഴുക്കിനു വേണ്ടിയുള്ള നിരന്തരയത്നങ്ങളില് നമ്മള് പങ്കാളിയാകേണ്ടിയിരിക്കുന്നു- ദീപ നിശാന്ത്

കാര്യം സെമിക്കു മുന്‍പേ പൊക്കം വിടേണ്ട പോസ്റ്റര്‍ ആണ് എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. ഫ്ലക്സ് വെല്ലോം ആയിരുന്നെങ്കില്‍ കോഴിക്കൂടിന് മേല്‍ക്കൂര ആക്കാമായിരുന്നു എന്നും കളിയാക്കിയിട്ടുണ്ട്.
എന്നാലും മെസ്സിയുടെയും നെയ്മറുടെയും ആ കട്ട് ഔട്ടുകള്‍ മാറ്റണം എന്ന് പറയുന്ന വാദത്തിനൊപ്പം ഇല്ല.
കുറച്ച് മനുഷ്യരുടെ സന്തോഷം തല്ലിക്കെടുത്തുന്ന വാദത്തിനൊപ്പം ഇല്ല.

ലക്ഷക്കണക്കിന് പോസ്റ്ററുകളും ബാനറുകളും നിറഞ്ഞുനില്ക്കുന്ന ഒരു നാട്ടില്‍ ഈ രണ്ടെണ്ണം കൊണ്ട് പ്രത്യേകിച്ച് മോശമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇതുകൊണ്ട് നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടും എന്ന വാദം ഒക്കെ വെറും മുട്ടാപ്പോക്കാണ്. മനുഷ്യരുടെ ചെറിയ ചെറിയ സന്തോഷങ്ങള്‍ അത്ര ചെറിയ കാര്യമല്ല. അത് മുടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടു നില്‍ക്കേണ്ട കാര്യമില്ല- ജിനേഷ് പിഎസ്

അതേസമയം കട്ടൗട്ട് നീക്കാനുള്ള തീരുമാനത്തില്‍ തിങ്കളാഴ്ച എല്ലാവരുമായും ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30 നായിരുന്നു ചാത്തമംഗലത്തെ മെസി ആരാധകര്‍ പുഴയുടെ നടുവില്‍ താരത്തിന്റെ 30 അടി ഉയരമുളള കട്ടൗട്ട് സ്ഥാപിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വലിയ ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് പഞ്ചായത്തിലെ ബ്രസീല്‍ ആരാധകര്‍ ഇതിനു സമീപം 35 അടി ഉയരമുളള നെയ്മറുടെ കട്ടൗട്ട് സ്ഥാപിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications