നിവിന്റെ വഴിയില്‍ ടൊവിനോയും; ശ്രീജിത്തിനെ കാണാന്‍ ജനമൊഴുക്ക്!! രണ്ടു വര്‍ഷത്തിന് ശേഷം കാഴ്ച കിട്ടി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഒടുവില്‍ ജനശ്രദ്ധ ലഭിച്ചു. സമരത്തിന് പിന്തുണയുമായി രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും യുവജനങ്ങളും എത്തുന്നത് തുടരുന്നു. സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണം ലഭിക്കുന്ന ശ്രീജിത്തിന്റെ സമരം ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അധികാരികള്‍ക്ക് സാധിക്കില്ലെന്നതാണ് ജനങ്ങളുടെ കുത്തൊഴുക്ക് വ്യക്തമാക്കുന്നത്.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം. ചലച്ചിത്ര താരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. സമൂഹ മാധ്യമ കൂട്ടായ്മയും സമരസ്ഥലത്തെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം 765ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പിന്തുണ വര്‍ധിക്കുന്നതെന്നതും എടുത്തുപറയേണ്ടതാണ്....

സുധീരനും ചെന്നിത്തലയും

സുധീരനും ചെന്നിത്തലയും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിനെ കണ്ടിരുന്നു. സിബിഐ അന്വേഷണം ഉറപ്പാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കാന്‍ എല്ലാ സഹായവും ചെയ്യാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിവിന്‍ പോളിക്ക് ശേഷം ടൊവിനോ

നിവിന്‍ പോളിക്ക് ശേഷം ടൊവിനോ

കഴിഞ്ഞദിവസം നടന്‍ നിവിന്‍ പോളി ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ടൊവിനോ നേരിട്ടെത്തി സമരത്തില്‍ പങ്കെടുത്തത്. യുവാവിന് നീതി ലഭിക്കണമെന്നും എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നുമാണ് ടൊവിനോ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി അറിഞ്ഞാണ് കൂടുതല്‍ പേര്‍ എത്തുന്നത്.

ശ്രീജിവിന്റെ മരണം

ശ്രീജിവിന്റെ മരണം

2014 മെയ് 21നാണ് ശ്രീജിവ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് പാറശാല പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിനെ സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണ്ടെത്തല്‍.

അന്ന് ഫലമുണ്ടായില്ല

അന്ന് ഫലമുണ്ടായില്ല

എന്നാല്‍ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരേ നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയും ശ്രീജിത്തും അമ്മയും കാണാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

 ഇല്ലെന്ന് സിബിഐ

ഇല്ലെന്ന് സിബിഐ

നെയ്യാറ്റിന്‍കര സ്വദേശിയാണ് ശ്രീജിത്ത്. ഏറെകാലമായ സമരം യുവാവിന്റെ ആരോഗ്യനില മോശമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും ശ്രീജിത്തും അമ്മയും വിശ്വസിക്കുന്നു. പക്ഷേ, കേസ് ഏറ്റെടുക്കാനാകില്ലെന്നാണ് സിബിഐ നി ലപാട്.

രണ്ടു വഴികള്‍

രണ്ടു വഴികള്‍

ഇനി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തി ഫലം കാണണം. അല്ലെങ്കില്‍ ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കണം. കോടതി നടപടികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കാമെന്നാണ് രമേശ് ചെന്നിത്തല ശ്രീജിത്തിനെ അറിയിച്ചത്. സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഹ്വാന പ്രകാരം നിരവധി പേരാണ് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയിട്ടുള്ളത്. കാസര്‍കോഡ് മുതലുള്ളവര്‍ സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയിട്ടുണ്ട്. പാളയത്ത് നിന്ന് ജാഥയായി വന്ന് നിരവധി പേര്‍ സമരസ്ഥലത്ത് ഒത്തുചേര്‍ന്നു. ചെറിയ കുട്ടികള്‍ വരെ സമരസ്ഥലത്തുണ്ട്. സമരം ഏറ്റെടുക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ വരവ്.

ടൊവിനോ പറഞ്ഞത്

ടൊവിനോ പറഞ്ഞത്

നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്ന് ടൊവിനോ പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് ഭരണഘടനയിലുള്ള വിശ്വാസം വര്‍ധിക്കുക. സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായ ഈ വിഷയത്തില്‍ തന്റെ സന്ദര്‍ശനത്തിലും പിന്തുണയിലും രാഷ്ട്രീയമില്ലെന്നും ടൊവിനോ പറഞ്ഞു.

തനിക്ക് രാഷ്ട്രീയമില്ല

തനിക്ക് രാഷ്ട്രീയമില്ല

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. തനിക്ക് രാഷ്ട്രീയമില്ല. ശ്രീജിത്തിന് പിന്തുണ നല്‍കാനാണ് ഇവിടെ എത്തിയത്. ഈ ഒരു പ്രശ്‌നം മുന്നില്‍ വച്ച് എല്ലാ പോലീസുകാരെയും കുറ്റപ്പെടുത്താനില്ല. കേസിലെ കുറ്റക്കാരെ പിടിക്കണമെന്നാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യമെന്നും ടൊവിനോ പറഞ്ഞു.

 സമരം സമാധാനപരം

സമരം സമാധാനപരം

ഇപ്പോള്‍ നടക്കുന്ന സമരം സമാധാനപരമാണ്. കേള്‍ക്കേണ്ടവരും കാണേണ്ടവരും ഇത് ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ എല്ലാ പിന്തുണയും ശ്രീജിത്തിനുണ്ടാകുമെന്നും ടൊവിനോ വ്യക്തമാക്കി. കൂടുതല്‍ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും സമരത്തിന് പിന്തുണ അര്‍പ്പിച്ച് എത്തുമെന്നാണ് ലഭ്യമാകുന്നന വിവരങ്ങള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sreejith Strike: Actor Tovino Thomas reached in front of Secretariat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്