കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല പരിഹസിച്ച് ഇറക്കി വിട്ടിരുന്നു, സുഹൃത്ത് പറഞ്ഞത് സത്യം, തുറന്ന് പറഞ്ഞ് ശ്രീജിത്ത്

സഹോദരന്റെ മരണത്തിന്റെ സത്യാവസ്ഥ കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ സമീപിച്ചിരുന്നു

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
സമീപിച്ചപ്പോൾ രമേഷ് ചെന്നിത്തല പരിഹസിച്ച് ഇറക്കി വിട്ടു | Oneindia Malayalam

തിരുവനന്തപുരം: സർ‌ക്കാരുകൾ മാത്രമേ മാറിയിട്ടുളള അല്ലാതെ വേറൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്ന് ശ്രീജിത്ത്. അനിയന്റെ മരണത്തിനു കാരണക്കാരയവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുന്ന ഈ മുപ്പതുകാരനായ ചെറുപ്പക്കാരനാണ് മുൻ സർക്കാരിന്റെ ഭാഗത്തു നിന്നു നേരിട്ട ദുരനുഭവത്തെ കുറിച്ചും പരിഹാസത്തെ കുറിച്ചും തുറന്നു പറഞ്ഞത്. എഷ്യനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ശ്രീജിത്ത് വ്യക്തമാക്കിയത്.

sreejith

തട്ടമിട്ട് ഫ്ലാഷ് മോബ് കളിച്ചതിന് അസഭ്യവർഷം! പരാതി വെറുതെ ആയില്ല, ഓൺലൈൻ ആങ്ങളമാരോട്.... ജസ്ല വൺ ഇന്ത്യയോട് സംസാരിക്കുന്നു....തട്ടമിട്ട് ഫ്ലാഷ് മോബ് കളിച്ചതിന് അസഭ്യവർഷം! പരാതി വെറുതെ ആയില്ല, ഓൺലൈൻ ആങ്ങളമാരോട്.... ജസ്ല വൺ ഇന്ത്യയോട് സംസാരിക്കുന്നു....

സഹോദരന്റെ മരണത്തിന്റെ സത്യാവസ്ഥ കണ്ടുപിടിക്കണമെന്നും മരണത്തിനു ഉത്തരവാദികളെ ശിക്ഷിക്കണമെന്നു ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ സമീപിച്ചിരുന്നെന്നും അദ്ദേഹം പരിഹസിച്ചു തന്നെ ഇറക്കി വിട്ടിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു. ചെന്നിത്തലയെ കൂടാതെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയേയും താൻ സമീപിച്ചിരുന്നെന്നും ഇയാൾ വ്യക്തമാക്കി.

 വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല, മിന്നൽ ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല, മിന്നൽ ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം

 ''നീ വീട്ടിൽ പൊയ്ക്കോ...ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം''

''നീ വീട്ടിൽ പൊയ്ക്കോ...ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം''

ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയുമായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ സമീപിച്ചിരുന്നു. ''മഴയൊന്നും കൊള്ളാതെ പൊടിയടിച്ച് കൊതുകു കടി കൊള്ളാതെ നീ വീട്ടില്‍ പോ, ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം'' എന്ന് പരിഹാസ രീതിയില്‍ ചെന്നിത്തല തോളില്‍ തട്ടി പറഞ്ഞതായി ശ്രീജിത്ത് പറഞ്ഞു. കൂടാതെ എന്നാലും തന്റെ ശ്രമം ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നില്ല. വീണ്ടും പല തവണ വീട്ടിലും ഒഫീസിലുമായി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ചില ദിവസങ്ങളിൽ അദ്ദേഹം തന്നെയായിരിക്കും കണികാണുക.

 മുഖ്യമന്ത്രിയെ കാണാൻ പറ്റാറില്ല

മുഖ്യമന്ത്രിയെ കാണാൻ പറ്റാറില്ല

ഭരിക്കുന്ന പാർട്ടിയിൽ മാത്രമേ വ്യത്യാസമുള്ളു അല്ലാതെ പ്രത്യേകിച്ചു ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നു ശ്രീജിത്ത് പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ ഭരിക്കുന്ന കാലത്ത് മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയായരുന്ന രമേശ് ചെന്നിത്തലയേയും എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥയല്ല പിണറായി വിജയനെ നമുക്ക് കാണാനുള്ള അവസരം കിട്ടുന്നത് വളരെ കുറവാണ്. കൂടാതെ പലപ്പോഴും പോലീസുകാർ തന്നെ വന്നു വിരട്ടും. അതേസമയം താൻ മരിക്കാന്‍ വരെ തയ്യാറായാണ് സമരത്തിനെത്തിയതെന്നും ശ്രീജിത്ത് പറഞ്ഞു.

 ചെന്നിത്തലയെ പരിഹസിച്ചു

ചെന്നിത്തലയെ പരിഹസിച്ചു

സെക്രട്ടറിയേറ്റ് പടിക്കാൽ ശ്രീജിത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ശ്രീജിത്തിന്റെ സഹൃത്തുക്കളിൽ ഒരാൾ ചോദ്യം ചെയ്തിരുന്നു. ''ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് കാണാൻ ചെന്നപ്പോൾ ശ്രീജിത്തിനെ പരിഹസിച്ച ആളല്ലേ സാർ'' എന്നായിരുന്നു സുഹൃത്തിന്റെ ചോദ്യം. അത് ചെന്നിത്തലയെ അപഹാസ്യനാക്കിയിരുന്നു. ഇതിനെ തുടർന്ന് അയാളോട് ചെന്നിത്തല രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ചെന്നിത്തലയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ശ്രീജിത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ശ്രീജിത്തിനേയും അമ്മയേയും നേരിൽ കണ്ട് പിന്തുണ അറിയിച്ചിരുന്നു. ശ്രീജിത്തും കുടുംബവും ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും . അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക്ശേഷം പറഞ്ഞിരുന്നു. കൂടാതെ ശ്രീജിത്തിന്റെ അമ്മ ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗവർണറും ഉറപ്പ് നൽകിയിട്ടുണ്ട്.

English summary
sreejith talk about brother death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X