കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി നല്ല ഭരണാധികാരി; ശബരിമല വിഷയം ഇടതുപക്ഷത്തിന് നേട്ടമാവുമെന്നും ശ്രീകുമാരന്‍ തമ്പി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല അയ്യപ്പന്‍റെ പേരില്‍ വോട്ടുപിടിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയെങ്കിലും ബിജെപിയും യുഡിഎഫും ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ശബരിമല വിഷയം മുഖ്യ പ്രചരണ ആയുധമാക്കുമെന്ന് തന്നെയാണ് ഇരുകക്ഷികളും വ്യക്തമാക്കുന്നത്.

<strong>ഇത്തവണ കണക്കുകള്‍ പിഴയ്ക്കരത്; ആ നാല് സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ പ്രത്യേക ശ്രദ്ധയോടെ സിപിഎം</strong>ഇത്തവണ കണക്കുകള്‍ പിഴയ്ക്കരത്; ആ നാല് സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ പ്രത്യേക ശ്രദ്ധയോടെ സിപിഎം

സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചു, ആചാരസംരക്ഷണത്തിനായി രംഗത്തിറങ്ങിയവരെ തുറങ്കിലടച്ചു, തുടങ്ങിയ വിഷയങ്ങള്‍ പ്രചരണായുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ, പ്രത്യേകിച്ച് ബിജെപിയുടെ നീക്കം. എന്നാല്‍ ഈ നീക്കങ്ങള്‍ സര്‍ക്കാറിന് തിരിച്ചടിയാവില്ലെന്നാണ് ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നത്.

ശബരിമല നേട്ടമാവുക

ശബരിമല നേട്ടമാവുക

ശബരിമല യുവതീ പ്രവേശന വിഷയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ലോക്സഭ തിരഞ്ഞെടുപ്പിന് ബാധീച്ചേക്കുമെന്നാണ് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെടുന്നത്. എന്നാല്‍ അത് ബിജെപിക്കല്ല ഇടതുപക്ഷത്തിനായിരിക്കും നേട്ടമാവുകയെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീ കുമാരന്‍ തമ്പി വ്യക്തമാക്കുന്നത്.

ഞാന്‍ ഒരു ഹിന്ദുവാണ്

ഞാന്‍ ഒരു ഹിന്ദുവാണ്

ഞാന്‍ ഒരു ഹിന്ദുവാണ് , പക്ഷെ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ല. ശബരിമലയിലെ ആചാരങ്ങള്‍ മുന്‍പേ മാറേണ്ടതായിരുന്നു. മാറേണ്ട് ആചാരങ്ങള്‍ ഒക്കെയും മാറണം. പണ്ടത്തെ പല ആചാരങ്ങളും ഇപ്പോള്‍ മാറിയിട്ടുണ്ട്.

വോട്ടാക്കി മാറ്റാന്‍ കഴിയില്ല

വോട്ടാക്കി മാറ്റാന്‍ കഴിയില്ല

മുന്‍പ് ബ്രാഹ്മണരുടെ വിവാഹം ഏഴു ദിവസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ആള്‍ക്കൂട്ടം ബിജെപിക്ക് വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്നും ശ്രീ കുമാരന്‍ തമ്പി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ല

രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ല

താന്‍ ഏതെങ്കിലും പ്രത്യേര രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ല. എന്നാല്‍ എനിക്ക് മുന്നാലെ നടന്ന പി ഭാസ്കരന്‍, വയലാര്‍ ഒഎന്‍വി എന്നീ കവികളെ വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റോ ബിജെപിയോ ഇല്ലാതെയാണ് താന്‍ കടന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ ഭരണാധികാരി

യഥാര്‍ത്ഥ ഭരണാധികാരി

സ്വീകരിച്ച നിലപാടിലും തീരുമാനത്തിലും ഉറച്ചു നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരി. പിണറായി വിജയന്‍ നല്ലൊരു ഭരണാധികരിയാണ്. ഭൂരിപക്ഷം എതിര്‍ത്താലും ഇത് എന്‍റെ എന്റെ തീരുമാനമാണെന്ന് പറഞ്ഞ് ഉറച്ച് നില്‍ക്കണം.അതാണ് പിണറായി വിജയന്‍ ചെയ്തത്.

അധാര്‍മികം

അധാര്‍മികം

എന്നാല്‍ മുന്‍പ് കള്ള കാളക്ക് വോട്ടില്ല എന്ന പറഞ്ഞു നടന്ന കമ്മുൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുമായി ഏത് തരത്തില്‍ യോചിച്ചാലും അത് അധാര്‍മികമാണെന്നും ശ്രീകുമാരന്‍ തമ്പി അഭിമുഖത്തില്‍ വ്യക്തമാക്കി.

ഏഴ് ഗ്രൂപ്പുകള്‍

ഏഴ് ഗ്രൂപ്പുകള്‍

ആകെ പതിനായിരം വോട്ട് കിട്ടുന്ന ബിജെപിക്കുള്ളില്‍ ഏഴ് ഗ്രൂപ്പുകളുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് നേട്ടമുണ്ടാക്കാനാവാത്തത്. മുമ്പ് നടന്ന ഒന്ന് രണ്ട് തെരഞ്ഞെടുപ്പുകളില്‍ യാത്രയിലായതിനാല്‍ വോട്ട് ചെയ്യാനായില്ല. തിരുവനന്തപുരത്താണ് തന്‍റെ വോട്ടകവകാശമെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.

അഭിപ്രായം വളച്ചൊടിച്ചു

അഭിപ്രായം വളച്ചൊടിച്ചു

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ച അഭിപ്രായം വളച്ചൊടിച്ച്, താന്‍ പറയാത്ത കാര്യങ്ങള്‍ വച്ച് സംഘപരിവാര്‍ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് ശ്രീകുമാരന്‍ തമ്പി നേരത്തെ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നു.

പിണറായി സര്‍ക്കാരിന് ശവക്കുഴി

പിണറായി സര്‍ക്കാരിന് ശവക്കുഴി

ശബരിമല പിണറായി സര്‍ക്കാരിന് ശവക്കുഴി' എന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞതായിട്ടായിരുന്നു സംഘപരിവാര്‍ പ്രചരണം. എന്നാല്‍ താന്‍ അത്തരത്തിലൊന്നും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ശ്രീകുമാരന്‍ തമ്പി ആവശ്യപ്പെട്ടത്.

സ്വപ്നം കാണണ്ട

സ്വപ്നം കാണണ്ട

എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍ പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ച് ഇവര്‍ എന്ത് നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം, കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട.

മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല

മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല

നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല. എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട്. സനാതനധര്‍മ്മം തെമ്മാടിത്തവും നുണപ്രചാരണവുമല്ല... പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ,.... മേക്കപ്പിട്ട് ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂവെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

<strong>അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍</strong>അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍

English summary
sreekumaran thampi praises chief minister pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X