ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വം നല്‍കില്ല; ഷെയ്ന്‍ നിഗത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനം
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് അമ്മ തല്‍ക്കാലം അംഗത്വം നല്‍കില്ല. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അമ്മയില്‍ അംഗത്വം എടുക്കാമെന്ന് നേരത്തെ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. എന്നാല്‍ താരത്തിനെതിരെ നിര്‍മാതക്കളുടെ വിലക്ക് നില്‍ക്കുന്നതിനാല്‍, അംഗത്വം തല്‍ക്കാലം നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു താരസംഘടന.
നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. അതേസമയം നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. അമ്മയില്‍ പുതുതായി നടി നിഖിലാ വിമല്‍ അടക്കമുള്ള ഏഴ് പേര്‍ക്ക് അംഗത്വം നല്‍കാനും തീരുമാനിച്ചു.

എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്ന കാരണത്താലായിരുന്നു ഷെയ്ന്‍ നിഗവുമായി നിസ്സഹകരിക്കുമെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഷെയ്‌നിന് അമ്മയില്‍ അംഗത്വമുണ്ട്. നേരത്തെ സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അമ്മയില്‍ അംഗത്വത്തിനായി ശ്രീനാഥ് ഭാസി അപേക്ഷിച്ചത്.
ഏപ്രിലില്‍ അമ്മയുടെ ഓഫീസിലെത്തിയായിരുന്നു അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറിയത്. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതി ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടിയുണ്ടാവൂ. ഷെയ്‌നിന്റെയും, ശ്രീനാഥിന്റെയും പെരുമാറ്റം അസഹയനീയമാണെന്നായിരുന്നു താരസംഘടനകള്‍ പരാതിപ്പെട്ടിരുന്നത്.
ശ്രീനാഥ് ഭാസി ലൊക്കേഷനുകളില്‍ കൃത്യമായി എത്താറില്ലെന്നും, ഷെയ്ന്‍ നിഗവും ഇതുപോലെ തന്നെയാണെന്നും, നിര്‍മാതാക്കള്‍ക്ക് അടക്കം ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുമായിരുന്നു പരാതി. അതേസമയം അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള പുതിയ കരാര്‍ പ്രകാരം അംഗങ്ങളുടെ പ്രശ്‌നത്തില്‍ മാത്രമേ സംഘടന തലത്തില്‍ ഇടപെടല്‍ ഉണ്ടാകൂ. ഇതോടെയാണ് സംഘടനയില്‍ ചേരാന്‍ താരങ്ങള്‍ കൂട്ടത്തോടെ എത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ അടക്കമുള്ളവര്‍ക്കും അംഗത്വം നല്‍കിയിട്ടുണ്ട്.
ഡേറ്റ് നല്‍കാമെന്ന് പറഞ്ഞ് നിര്‍മാതാക്കളില്‍ നിന്ന് അഡ്വാന്‍സി വാങ്ങി വട്ടംചുറ്റിച്ചെന്നും, പല സിനിമകള്‍ക്കും, ഒരേ സമയം ഡേറ്റ് നല്‍കിയെന്നുമാണ് ഭാസിക്കെതിരെയുള്ള പരാതി. നിര്‍മാതാവുമായി ഒപ്പുവെക്കുന്ന കരാറില്‍ അമ്മയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും, അല്ലാത്ത താരങ്ങളുടെ കാര്യത്തില്‍ റിസ്‌കെടുക്കാനാവില്ലെന്നുമാണ് സംഘടനകള്‍ നിലപാടെടുത്തത്.












Click it and Unblock the Notifications