Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം'; ആരോപണവുമായി സുരേഷ് കുമാർ

തിരുവവനന്തപുരം: ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് എല്ലാവർക്കും അറിയാമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ. കഞാവടിക്കുന്നതൊക്കെ അവരുടെ സ്വകാര്യ കാര്യമാണെന്നും എന്നാൽ ജോലി സ്ഥലത്ത് അതൊന്നും അനുവദിക്കാൻ ആകില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് സുരേഷ് കുമാറിന്റെ ആരോപണം. ഇനി വീട്ടുകാരുമായി ഷെയ്ൻ നിഗം ചർച്ചയ്ക്ക് വന്നാൽ യാതൊരു തരത്തിലും സഹകരിക്കില്ലെന്നും സുരേഷ് കുമാർ ചർച്ചയിൽ പറഞ്ഞു. സുരേഷ് കുമാറിന്റെ വാക്കുകകളിലേക്ക്

'ശ്രീനാഥ് ഭാസി പല ആളുകൾക്കും ഡേറ്റ് കൊടുത്തിട്ടുണ്ട്. ഡേറ്റ് കൊടുത്ത സിനിമകളിൽ തന്നെ വരുന്നില്ല. ഷെയ്ൻ നിഗം മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് ഇവിടെ ആരും പറയുന്നില്ല. അയാൾക്കെതിരെയുള്ള കുറ്റം അതല്ലല്ലോ. അയാൾ പറയുന്ന രീതിയിൽ സിനിമയെടുക്കുക എന്നത് നടക്കില്ല. ശ്രീനാഥ് ഭാസിയുടെ കാര്യം അതല്ല. അയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്ക് മാത്രമല്ല മലയാള സിനിമയിലെ എല്ലാവർക്കും അറിയാം. അതൊന്നുമല്ല പക്ഷെ ഇവിടെ കാരണം.

shane-nigam-sreenath-bhasi-

അവർ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവരുടെ സ്വന്തം കാര്യമാണ്. നമ്മുടെയൊന്നും കാര്യമല്ല. അവർക്ക് അവരുടെ ജോലികഴിഞ്ഞ് വീട്ടിൽ പോയ ശേഷം അവർക്ക് എന്തും ചെയ്യാം, ഞങ്ങളുടെ കാര്യമല്ല അത്. മയക്കുമരുന്ന് ഉപയോഗിച്ച് ജോലി തടസ്സപ്പെടുത്താതെയിരുന്നാൽ മതി. സെറ്റിൽ വന്ന് ഇത് ചെയ്യുന്നതിനോട് എല്ലാവർക്കും എതിർപ്പാണ്. അത് ചെയ്യാൻ സമ്മതിക്കുകയും ഇല്ല.

അത് മാത്രമല്ല, ശ്രീനാഥ് ഭാസി സമയത്തിന് സെറ്റിൽ വരികയോ നിർമ്മാതാക്കളോട് പ്രതിബദ്ധത കാണിക്കുകയോ ചെയ്യുന്നില്ല. എത്ര പരാതികളാണ് ശ്രീനാഥ് ഭാസിക്കെതിരെ ലഭിച്ചത്. ഒരു സുപ്രഭാതത്തിൽ മയക്കുമരുന്ന് വിഷയം ഇവരുടെ തലയിൽ കെട്ടിവെച്ച് വിലക്കാം എന്ന് അല്ല തീരുമാനം എടുത്തത്. ഇതിന് ഒരു പരിഹാരം ഉണ്ടാക്കാണം എന്നതാണ്.
കഷ്ടപ്പെട്ട വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന പണമാണ്. ഇത് ചുമ്മാ കൊണ്ട് കളയാനാകില്ല.

എഗ്രിമെന്റ് പോലും വായിക്കാതെയാണ് ശ്രീനാഥ് ഭാസി ഒപ്പിട്ട് കൊടുക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എഗ്രിമെന്റ് ഒപ്പിടുന്നത് കുടുക്കാനാണെങ്കിൽ ബാക്കി ഉള്ള താരങ്ങളെയൊക്കെയോ, വിവരമില്ലാത്തവരാണോ അതിൽ ഒപ്പിടുന്നത്. ഒപ്പിടുന്നത് താരങ്ങളുടെ ശമ്പളം ഉറപ്പാക്കാനും സഹായിക്കുന്നതാണ്.

അടുത്തിടെ ഒരു കോസ്റ്റ്യൂം ഡിസൈനാറിയിരുന്ന പെൺകുട്ടി ഒരു സിനിമ സംവിധാനം ചെയ്തു. ആ സെറ്റിൽ ഒരു നടൻ അവരെ പരിഹസിക്കുകയാണ്, കോസ്റ്റ്യൂം ഡിസൈനർക്കും സിനിമയെടുക്കാം എന്ന നിലയ്ക്കാണ് പരിഹാസം. ഈ സിനിമ പൊട്ടാൻ പോകുന്നതാണെന്നും അയാൾ പറഞ്ഞു. ഒരു സ്ത്രീ സംവിധായകയോട് ഇങ്ങനെയൊക്കെ പറയാൻ പാടുള്ളതാണോ? ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കാൻ താരങ്ങൾ തയ്യാറാകണം. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? ഇവിടെ വടിയെടുക്കാതെ കാര്യങ്ങൾ നടക്കില്ല.

പ്രൊഡ്യൂസേഴ്സിന്റെ പെട്ടിയിൽ കാശ് വീഴണമെങ്കിൽ വലിയ തലവെച്ച് പോസ്റ്റർ അടിച്ചത് കൊണ്ട് കാര്യമൊന്നുമില്ല. പടം നല്ലതായിരിക്കണം. താരങ്ങൾ നല്ല പ്രകടനം പുറത്തെടുത്താൽ ജനങ്ങൾ അയാളെ അംഗീകരിക്കും. എന്റെ തല വലുതായി വെയക്കണമെന്നൊന്നും മോഹൻലാലും മമ്മൂട്ടിയുമൊന്നും പറഞ്ഞിട്ടില്ല.

ജനങ്ങളുടെ മനസിലാണ് അഭിനേതാക്കളുടെ മുഖം പതിയേണ്ടത്. അത് പതിയുമ്പോഴാണ് അവർ താരങ്ങൾ ആകുന്നത്. അതിനാണ് അഭിനേതാക്കൾ ശ്രമിക്കേണ്ടത്. ഇവരൊക്കെ ചെറിയ കുട്ടികളാണ്. ഒരു തവണ എല്ലാം പറഞ്ഞ് മനസിലാക്കിയാണ് ഇവരെ കൊണ്ട് വന്നത്. പിന്നേം അത് തന്നെ കാണിച്ചാൽ എന്ത് ചെയ്യും? കുറച്ച് നാൾ അവർ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി വിശ്രമിക്കട്ടെ.

ഷെയ്ൻ വീട്ടുകാരേയും വിളിച്ച് വരാൻ നഴ്സറിയിൽ പഠിക്കുന്ന കുട്ടിയൊന്നും അല്ലല്ലോ. വീട്ടുകാരേയും കൂട്ടി ഇനി സംസാരിക്കാൻ വന്നാൽ ആ പടിക്കകത്ത് കയറ്റില്ല', സുരേഷ് കുമാർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+