ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന്..!! ശരീരത്തില്‍ മുറിവുകള്‍...! മരിച്ചിട്ടും മോഹന്‍ലാല്‍ വന്നില്ല !!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിനിമാ രംഗത്തെ ശക്തനായ നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഇതുവരെ മൂടിവെയ്ക്കപ്പെട്ട പലകാര്യങ്ങളും ഉയര്‍ന്നുവരുന്നത്. അതിലൊന്ന് മലയാള സിനിമാരംഗത്തെ ക്രമിനല്‍ സാന്നിധ്യം ഉള്‍പ്പെടെ ഉള്ള അസ്വാഭാവിക പ്രവണതകളാണ്.

ദിലീപ് ജയിലില്‍..മഞ്ജു ദുബായില്‍..മീനാക്ഷി വീട്ടിലും ഹോസ്‌ററലിലും ഇല്ല...!! പിന്നെവിടെ..?

ആത്മഹത്യയെന്ന് കരുതപ്പെടുന്ന നടന്‍ ശ്രീനാഥിന്റെ മരണവും വീണ്ടും ചര്‍ച്ചയാവുന്നു. ശ്രീനാഥിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ഭാര്യ ലത ആരോപിക്കുന്നു. അതേസമയം ശ്രീനാഥിന്റേത് കൊലപാതകം ആണെന്നാണ് സഹോദരന്‍ സത്യനാഥ് പറയുന്നത്.

സംശയം ഉന്നയിച്ച് കുടുംബം

സംശയം ഉന്നയിച്ച് കുടുംബം

2010 ഏപ്രില്‍ 23നാണ് ശ്രീനാഥിനെ കോതമംഗലത്തെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് ഭാര്യ ലത പറയുന്നു. ശ്രീനാഥിന്റെ സഹോദരനും നിരവധി സംശയങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു.

ശരീരത്തിലെ മുറിവുകൾ

ശരീരത്തിലെ മുറിവുകൾ

മരണസമയത്ത് ശ്രീനാഥിന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്ത് മുറിവുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ലത പറയുന്നു. ആത്മഹത്യ ചെയ്തതാണ് എങ്കില്‍ അതെങ്ങനെ വന്നു എന്നാണ് സംശയം ഉയരുന്നത്.

പരാതിപ്പെട്ടിട്ടും നടപടിയില്ല

പരാതിപ്പെട്ടിട്ടും നടപടിയില്ല

ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വീട്ടില്‍ നിന്നും പോലീസ് കൊണ്ടുപോയ വസ്തുക്കളൊന്നും തിരികെ ലഭിച്ചിരുന്നില്ലെന്നും ലത ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു.

മരണം ശിക്കാറിനിടെ

മരണം ശിക്കാറിനിടെ

എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടെയാണ് ശ്രീനാഥിന്റെ മരണം. ഏപ്രില്‍ 17ന് വീട്ടില്‍ നിന്നും പോയ ശ്രീനാഥിനോട് 21ന് ശേഷം ഫോണില്‍ പോലും സംസാരിക്കാന്‍ ലഭിച്ചിരുന്നില്ല.

മോഹൻലാൽ പോലും വന്നില്ല

മോഹൻലാൽ പോലും വന്നില്ല

മരണത്തിന് ശേഷം സിനിമാക്കാര്‍ ആരും തന്നെ വീട്ടിലേക്ക് വന്നില്ല. ശ്രീനാഥുമായി വ്യക്തി ബന്ധം ഉണ്ടായിട്ട് പോലും നടന്‍ മോഹന്‍ലാല്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നില്ലെന്നും സത്യനാഥ് പറയുന്നു. കേസില്‍ പുനരന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

റോളിൽ നിന്നും ഒഴിവാക്കി

റോളിൽ നിന്നും ഒഴിവാക്കി

ശിക്കാറില്‍ അഭിനയിക്കാന്‍ 41 ദിവസത്തെ ഡേറ്റിലാണ് ശ്രീനാഥ് വീട്ടില്‍ നിന്നും പോയത്. എന്നാല്‍ റോളില്‍ നിന്നും ഒഴിവാക്കി മറ്റൊരു നടനെ അഭിനയിപ്പിച്ചത് ശ്രീനാഥിനെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി തന്നില്ലെന്നും ലത പറയുന്നു.

അമ്മ ഇടപെട്ടില്ല

അമ്മ ഇടപെട്ടില്ല

താരസംഘടനയായ അമ്മ എന്തെങ്കിലും ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മനോജ് ഗോപിയോട് വിവരങ്ങള്‍ തിരക്കിയിരുന്നു. റോളില്ലെങ്കിലും പറഞ്ഞ പണം കിട്ടാതെ ഹോട്ടല്‍ മുറി ഒഴിയില്ലെന്ന് ശ്രീനാഥ് പറഞ്ഞതായി മനോജ് വെളിപ്പെടുത്തി.

ശ്രീനാഥിനെ മർദ്ദിച്ചുവെന്ന്

ശ്രീനാഥിനെ മർദ്ദിച്ചുവെന്ന്

മരണം നടന്ന അന്ന് പുലര്‍ച്ചെ ഹോട്ടല്‍ മുറിയില്‍ വെച്ച് ശ്രീനാഥിനെ ആരൊക്കെയോ ചേര്‍ന്ന് മര്‍ദിച്ചതായും കേട്ടിരുന്നെന്ന് ലത പറയുന്നു. എന്നാല്‍ പണത്തിന് വേണ്ടി ബഹളമുണ്ടാക്കുന്ന ആളല്ല ശ്രീനാഥെന്നും ലത പറയുന്നു.

ഫയലുകൾ കാണാനില്ല

ഫയലുകൾ കാണാനില്ല

ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ അന്ന് തന്നെ ആരോപിച്ചിരുന്നു. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്നാണ് ഇപ്പോള്‍ പോലീസിന്റെ നിലപാട്.

English summary
Actor Sreenath's family alleges that Sreenath was murdered.
Please Wait while comments are loading...