ശ്രീറാം വെങ്കിട്ടരാമൻ നിങ്ങൾ മനസിലാക്കിയതിനും അപ്പുറത്ത്; പത്രം വായിക്കാത്ത സബ്കലക്ടർ.. പക്ഷേ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ദേവികുളം സബ്ബ് കലക്ടർ ശ്രീറാം വെങ്കിട്ട രാമൻ. കഴിഞ്ഞ 10 വര്‍ഷമായി പത്രം വായിക്കാറില്ലെന്ന് ശ്രീറാം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീറാം.

പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ശ്രീറാമിന്റെ ഈ പ്രതികരണം. പത്രം വായിക്കുന്നവരുണ്ടാകാം, എന്നാല്‍ താനങ്ങനല്ല. ചാനല്‍ ഇടക്ക് കാണാറുണ്ട്. എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ എടുക്കുക എന്ന ശൈലിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത് എന്നാണ് ശ്രീറാം പറഞ്ഞത്.

നല്ല ഒന്നാന്തരം മമ്മൂട്ടി ഫാൻ

നല്ല ഒന്നാന്തരം മമ്മൂട്ടി ഫാൻ

താനൊരു നല്ല മമ്മൂട്ടി ഫാനാണെന്ന് ശ്രീറാം പറഞ്ഞു. തേവള്ളിപ്പറമ്പില്‍ ജോസഫ് എന്ന കഥാപാത്രത്തെ തനിക്ക് എല്ലാവരുടേയും പോലെ ഇഷ്ടമാണെന്നും ശ്രീറാം പറഞ്ഞു.

തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ്

തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ്

തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറപടിയായിട്ടാണ് എല്ലാവരുടേയും പോലെ ഇഷ്ടമാണെന്ന് പറഞ്ഞത്.

സ്വന്തം ബുള്ളറ്റ്.. പിന്നെ യാത്രയും

സ്വന്തം ബുള്ളറ്റ്.. പിന്നെ യാത്രയും

വാര്‍ത്തയായ ആ ബുള്ളറ്റ് തന്റെ തന്നെയാണെന്നും വലിയ യാത്രകളൊന്നും നടത്തിയിട്ടില്ലെങ്കിലും എന്നാല്‍ ഏഴു ദിവസം ലഡാക്കില്‍ നടത്തിയ യാത്ര രസകരമായിരുന്നുവെന്നും ശ്രീറാം പറഞ്ഞു.

എംപ്ലോയ് മെന്‍റ് ആന്‍റ് ട്രെയിനിംഗ് ഡയറക്ടർ

എംപ്ലോയ് മെന്‍റ് ആന്‍റ് ട്രെയിനിംഗ് ഡയറക്ടർ

ഇപ്പോൾ ശ്രാറാം വെങ്കിട്ടരാമൻ എംപ്ലോയ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. മൂന്നാർ വിഷയം വിവാദമായതിനു ശേഷമാണ് അദ്ദേഹത്തിന് സ്ഥാന ചലനം സംഭവിച്ചത്.

അനധികൃത കൈയ്യേറ്റം

അനധികൃത കൈയ്യേറ്റം

2016 ജുലൈ 22നാണ് ശ്രീറാം വെങ്കിട്ടരാമൻ ഇടുക്കി ജില്ലയിൽ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റത്. 2016 ഒക്ടോബറിൽ തന്നെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങി.

രണ്ടാം റാങ്ക് തിളക്കം

രണ്ടാം റാങ്ക് തിളക്കം

നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടിയിരുന്നു. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിൽ പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി.

Sub Collector Sriram Venkitaraman About Cinema Direction
ഇതുവരെ....

ഇതുവരെ....

പത്തനംതിട്ടയിൽ അസി. കലക്ടറായി ഒരു വർഷം. ദില്ലിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസി. സെക്രട്ടറിയായി മൂന്നു മാസം. 2016 ജൂലൈ 22ന് ഇടുക്കി ജില്ലയിൽ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റു.

English summary
Sriram Venkitaraman IAS about media bullet and Mammootty
Please Wait while comments are loading...