Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാ ശങ്കരാചാര്യര്‍, എന്താ ഈ അദ്വൈത ദര്‍ശനം; അറിയില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍, സദസില്‍ കൈയടി

ശങ്കരാചാര്യരെ കുറിച്ചും അദ്ദേഹത്തിന്റെ അദ്വൈദ ചിന്തയെ കുറിച്ചും തനിക്ക് കൃത്യമായി അറിവില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തത്വചിന്തയില്‍ വിശ്വാസം ഉറച്ചിട്ടില്ലെന്നും ശ്രീറാം വ്യക്തമാക്കി.

തൃശൂര്‍: തന്റെ വിവരമില്ലായ്മ തുറന്നുപറഞ്ഞ് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. തൃശൂരില്‍ നടന്ന കേരള ബ്രാഹ്മണ മഹാസഭയുടെ ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന ഉദ്ഘാടനത്തിലാണ് സബ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ശങ്കരാചാര്യരുടെ അദ്വൈദ ദര്‍ശനത്തെ പറ്റി അറിവില്ലെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ഉദ്ഘാടന പ്രസംഗത്തിന് അദ്ദേഹം തുടക്കമിട്ടത്. ശങ്കരാചാര്യരുടെ തത്വ ചിന്തയില്‍ വിശ്വാസം ഉറച്ചിട്ടില്ലെന്ന് പറഞ്ഞ സബ് കളക്ടര്‍ പുരാതന ദര്‍ശനങ്ങള്‍ വ്യാപകമാക്കാന്‍ വേണ്ട ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു.

 ശ്രീറാം വെങ്കിട്ടരാമന്‍ മൂന്നാര്‍ നായകന്‍

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലും വിവാദങ്ങളും കത്തിനില്‍ക്കവെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ തൃശൂരിലെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. സോഷ്യല്‍ മീഡിയയില്‍ താരപരിവേഷമുള്ള അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇന്ന് പഠിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്.

തനിക്ക് അറിയില്ലെന്ന് തുറന്നുപറഞ്ഞു

അദ്വൈദമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തനിക്ക് അറിയില്ല. ഉദ്ഘാടനത്തിന് വിളിച്ചപ്പോള്‍ ചില കാര്യങ്ങള്‍ അറിയണമെന്ന് കരുതിയിരുന്നെങ്കിലും നടന്നില്ല. വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും സബ് കളക്ടര്‍ പറഞ്ഞു.

തത്വചിന്തയില്‍ വിശ്വാസം ഉറച്ചിട്ടില്ല

ശങ്കരാചാര്യരെ കുറിച്ചും അദ്ദേഹത്തിന്റെ അദ്വൈദ ചിന്തയെ കുറിച്ചും തനിക്ക് കൃത്യമായി അറിവില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തത്വചിന്തയില്‍ വിശ്വാസം ഉറച്ചിട്ടില്ലെന്നും ശ്രീറാം വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ നിന്നു പഠിക്കണമെന്ന് കരുതിയിരുന്നെങ്കിലും വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് സബ് കളക്ടര്‍ പറഞ്ഞു.

ഇവ മാറ്റി എഴുതി ഉപയോഗപ്രദമാക്കണം

പുതിയ തലമുറയ്ക്ക് ശങ്കരാചാര്യരെയും അദ്വൈദ ദര്‍ശനത്തെയും അറിയില്ല. പുതിയ തലമുറയ്ക്ക് മനസിലാവുന്നതും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ രീതിയില്‍ ഇവ മാറ്റി എഴുതണമെന്നും ശ്രീറാം വെങ്കിട്ടരാമന്‍ അഭിപ്രായപ്പെട്ടു.

മടുപ്പിക്കുന്നതാകരുത്

പുതിയ തലമുറയ്ക്ക് പ്രചോദനമാവുന്ന രീതിയില്‍ നോവല്‍, സിനിമ രൂപത്തില്‍ മാറ്റിയെഴുതാവുന്നതാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതം പറയുന്ന സിനിമ പോലെ മടുപ്പിക്കുന്നതാകരുതെന്നും ശ്രീറാം പറഞ്ഞു. ശ്രീറാമിന്റെ വാക്കുകള്‍ സദസ് കൈയടിയോടെയാണ് സ്വീകരിച്ചത്.

അഖിലേന്ത്യാ സര്‍വീസിന്റെ ലക്ഷ്യം

ഇന്ത്യയെ ഒന്നായി കണ്ട ആശയമാണ് ശങ്കരാചാര്യ ദര്‍ശനം. അതുതന്നെയാണ് അഖിലേന്ത്യാ സര്‍വീസിന്റെയും ലക്ഷ്യം. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നിവയാണ് രാജ്യത്തെ ഓന്നായി നിര്‍ത്തുന്നതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ചൂണ്ടിക്കാട്ടി.

കിണറ്റിലെ തവളകള്‍

ശ്രീറാമിനൊപ്പം അമ്മ പ്രഫ.രാജവും ചടങ്ങിന് എത്തിയിരുന്നു. നിത്യവും സംസ്‌കൃത ശ്ലോകം ചൊല്ലുന്ന അമ്മയ്ക്ക് അതിന്റെ അര്‍ഥം അറിയുമോ എന്നറിയില്ലെന്ന് അമ്മയെ ചൂണ്ടി ശ്രീറാം പറഞ്ഞതും സദസിന് പുതുമയായി. പുതിയ തലമുറ കിണറ്റിലെ തവളകളായി മാറരുതെന്നും അഖിലേന്ത്യാ സര്‍വീസിന്റെ അന്തസത്ത തിരിച്ചറിയണമെന്നും പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ശ്രീറാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+