Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ ജോർജിനെ സംവാദത്തിന് വിളിച്ചു: നടക്കുന്നത് 'എസ്എഫ്ഐ ഡോക്ടർമാരുടെ' പുലഭ്യം പറച്ചില്‍: എസ്എസ് ലാല്‍

നിപ ഉള്‍പ്പെടേയുള്ള വിഷയങ്ങളില്‍ ആരോഗ്യ മന്ത്രി വീണ ജോർജിനെ സംവാദത്തിന് വിളിച്ചതിന് പിന്നാലെ സൈബർ ആക്രമണമെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവ് ഡോ. എസ്എസ് ലാല്‍. ആരോഗ്യരംഗത്തെ വലിയ തകർച്ചയുടെ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആരോഗ്യമന്ത്രിയെ ഒരു സംവാദത്തിന് ഞാൻ ക്ഷണിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ ഉൾപ്പെടെയുളള സാങ്കേതിക വിദഗ്ദ്ധരെ മാറ്റി നിർത്തി മന്ത്രി തന്നെ സ്ഥിരമായി സാങ്കേതിക കാര്യങ്ങൾ മാദ്ധ്യമങ്ങളിൽ പറയുന്നതുകൊണ്ടാണ് മന്ത്രിയെ സംവാദത്തിന് ക്ഷണിച്ചതെന്നും അദ്ദേഹം പറയുന്നു.

സംവാദത്തിന് മന്ത്രിയെ സഹായിക്കാൻ ആളെയും കൊണ്ടുവരാമെന്ന് ഞാൻ പറഞ്ഞിരുന്നു. മന്ത്രി എന്റെ ക്ഷണം സ്വീകരിച്ച് സംവാദത്തിന് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അത് സംഭവിച്ചില്ല. പകരം പഴയ എസ്.എഫ്.ഐ ക്കാരായ ഒന്നുരണ്ട് ഡോക്ടർമാർ സമൂഹമാദ്ധ്യമങ്ങളിൽ എന്നെ പുലഭ്യം പറയുക മാത്രമാണ് ചെയ്തത്. മെഡിക്കൽ വിദ്യാഭ്യാസം ഉണ്ടെങ്കിലും കോളേജ് കാമ്പസിലെ പഴയ ഗുണ്ട സ്വഭാവം മറന്നിട്ടില്ലാത്ത ചിലരെ എനിക്കെതിരെ ഉപയോഗിക്കുകയാണ്. അവർക്ക് ഏതെങ്കിലും ശാസ്ത്ര സംഘടനയുടെയോ വിദദ്ധന്റെയോ പിന്തുണയില്ല. അവരും സർക്കാർ ഡോക്ടർമാരാണെന്നതാണ് വലിയൊരു അപകടമെന്നും അദ്ദേഹം പറയുന്നു.

ss-lal-veena

സർക്കാർ ഡോക്ടർമാർ അവരുടെ സർവീസ് നിയമങ്ങൾ ലംഘിച്ച് തറ രാഷ്ടീയം പറയുന്നതിന്റെ ഭവിഷ്യത്ത് അവർക്കറിയാമോ എന്തോ. ആരോഗ്യ മന്ത്രിയുടെ വലംകൈയായി പ്രവർത്തിക്കുന്ന ഒരു സർക്കാർ സഖാവ് ഡോക്ടർ എനിക്കെതിരയെഴുതിയ വരികളുടെ ഉത്തരവാദിത്വം ആരോഗ്യ മന്ത്രിയിലാണ് ചെന്നു നിൽക്കുന്നതെന്ന് മന്ത്രി അറിയണം. ഭരണം നടത്തുന്നത് ഒരു രാഷ്ട്രീയപ്പാർട്ടി നയിക്കുന്ന സർക്കാരാണെങ്കിലും നാട്ടിൽ നിയമം നടപ്പാക്കാൻ മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്ന കാര്യം എല്ലാവരും ഓർക്കണമായിരുന്നു.

ഞാൻ മന്ത്രിയെ വീണ്ടും വിനയപൂർവ്വം സംവാദത്തിന് ക്ഷണിക്കുന്നു. നാട്ടിലെ ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥതയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡസൻ പ്രശ്നങ്ങളെങ്കിലും ചൂണ്ടിക്കാണിക്കാം. അറിയാതെ പറ്റിയതാണെങ്കിൽ നിങ്ങൾക്ക് തിരുത്താം. അറിഞ്ഞുകൊണ്ടാണെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഇനി, സംവാദത്തിന് വന്നില്ലെങ്കിലും കുഴപ്പമില്ല. എല്ലാ വിവരങ്ങളും പൊതുജന സമക്ഷം ഉടൻ തന്നെ ഞാൻ അവതരിപ്പിക്കും. ലോകാരോഗ്യ സംഘടനയുടെ വിമർശനം പോലും ഇന്ന് പബ്ലിക് ഡൊമൈനിൽ കിടപ്പുണ്ട്. അത് ജനത്തെ അറിയിക്കും.

ആരോഗ്യവകുപ്പിലെ ചില സംസ്ഥാന, ജില്ലാ തസ്തികളിൽ പാർട്ടിക്കാരായ ഡോക്ടർമാരെ തെരഞ്ഞുപിടിച്ച് വച്ചിട്ടുണ്ട്. അതിന്റെ ദുരന്തവും ഉണ്ട്. പാർട്ടി നോക്കി അവരെ നിയമിച്ചത് തന്നെ അഴിമതിയാണ്. അതിൽ ചിലരുടെ അഴിമതിക്കഥകൾ അവരുടെ തന്നെ ചില പഴയ സുഹൃത്തുക്കൾ എന്നെ അറിയിച്ചിട്ടുണ്ട്. അതിന്റെ കൂടുതൽ അന്വേഷണത്തിലാണ് ഞാൻ. അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അവർ ബുദ്ധിമുട്ടും.

മെഡിക്കൽ സർട്ടിഫിക്കറ്റിന് സർക്കാർ അനുവദിച്ചിട്ടുള്ള ഫീസ് പോലും ജീവിതത്തിൽ വാങ്ങിയിട്ടില്ലാത്ത ഒരു ഡോക്ടറെന്ന ധൈര്യത്തിലാണ് ഞാനിത് പറയുന്നത്. എന്റെയൊപ്പം നിൽക്കാൻ കപട സഖാക്കൾ ബുദ്ധിമുട്ടും. അതിനി ഏതെങ്കിലും ഡോക്ടറായാലും.ഞാൻ പറയുന്നത് പൊതുജനാരോഗ്യമാണ്. ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണ്. ഇനി, ഞാൻ പറയുന്നതല്ല, സർക്കാർ ചെയ്യുന്നതാണ് ശരിയെന്ന് ഏതെങ്കിലും ശാസ്ത്ര സ്ഥാപനത്തെക്കൊണ്ടോ പ്രൊഫഷണൽ സംഘടനയെക്കൊണ്ടോ ശാസ്ത്ര സംഘടനയെക്കൊണ്ടോ അങ്ങനെ പറയിക്കാമോ ന്യായീകരണത്തൊഴിലാളികളല്ലാത്ത, ഇടത് ചിന്തകരായി അറിയപ്പെടുന്ന, മുതിർന്ന ഡോക്ടർമാരുണ്ടല്ലോ? അവരെക്കൊണ്ട് പറയിക്കാമോ?

ലോകം ആദരിക്കുന്ന മലായാളിയും വെല്ലൂർ മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറുമായ ഡോ: ജേക്കബ് ജോണിന്റെ അഭിമുഖം ഇവിടെ പങ്കുവെക്കുന്നുണ്ട് സഖാക്കൾ അത് വായിച്ച് വിവരം വയ്ക്കുക. വായിച്ചിട്ട് അദ്ദേഹത്തെ പോയി തെറി വിളിക്കരുത്. എൺപത്തെട്ട് വയസുള്ള ശാസ്ത്രജ്ഞനാണെന്നും എസ്എസ് ലാല്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+