• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി എസ്എസ് ലാൽ; പ്രതിപക്ഷ വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമായി നടന്നില്ലെന്ന ആരോപണവുമായി പൊതുജനാരോഗ്യ വിദഗ്ധനും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാനുമായ ഡോ എസ് എസ് ലാൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അമ്പതിനായിരത്തിൽ താഴെ കൊവിഡ് പരിശോധനകളാണ് പ്രതിദിനം നടത്തിയിരുന്നത്.ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടതിനെത്തുടർന്ന് പരിശോധനകളുടെ എണ്ണം കൂട്ടാൻ മുഖ്യമന്ത്രി നിർദേശിച്ചെങ്കിലും ഇതുണ്ടായില്ലെന്നും എസ് എസ് ലാൽ 'വൺഇന്ത്യ മലയാള'ത്തോട് പറഞ്ഞു. അതേസമയം, കൊവിഡിൽ കേരളമാതൃക തെറ്റെങ്കിൽ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടതെന്നായിരുന്നു പ്രതിപക്ഷ വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി.

പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ കേരളത്തിൽ ദിനംപ്രതി കൊവിഡ് പരിശോധനകൾ നടത്തിയിരുന്നത് അൻപതിനായിരം പേരിൽ താഴെയാണ്. ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പരിശോധനകളുടെ എണ്ണം കൂട്ടാൻ മുഖ്യമന്ത്രി നിർദേശിച്ചത്. പ്രതിദിനം ഒരുലക്ഷം പേരിൽ പരിശോധന നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യവകുപ്പ് ഇത് മുഖവിലയ്ക്കെടുത്തില്ലെന്നായിരുന്നു പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. എസ് എസ് ലാലിൻ്റെ കുറ്റപ്പെടുത്തൽ.

1500 രൂപയും കൊണ്ട് മുംബൈയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയ അഭിജിത്ത് ദേ ഇവിടെയുണ്ട്!!!1500 രൂപയും കൊണ്ട് മുംബൈയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയ അഭിജിത്ത് ദേ ഇവിടെയുണ്ട്!!!

2c

രോഗികളുടെ എണ്ണം കുറച്ചു കാണിക്കാൻ സർക്കാർ വലിയ പരിശ്രമം നടത്തി. കൂടുതൽ പരിശോധനകൾ നടക്കുമ്പോൾ സ്വാഭാവികമായും കൊവിഡ് രോഗികളുടെ എണ്ണം കുറയേണ്ടതാണ്. എന്നാൽ കേരളത്തിൽ ഇതുണ്ടാകാത്തത് രോഗവ്യാപനം തടഞ്ഞു നിർത്തുന്നതിൽ സംഭവിച്ച വീഴ്ചയാണെന്നും ലാൽ ചൂണ്ടിക്കാട്ടി.

ആലപ്പുഴ ഉൾപ്പെടെ കൈയ്യിൽ നിന്ന് പോയി; രമേശ് ചെന്നിത്തലയ്ക്ക് കനത്ത നഷ്ടം.. ഉമ്മൻചാണ്ടിയുടെ ആശ്വാസം ഇങ്ങനെആലപ്പുഴ ഉൾപ്പെടെ കൈയ്യിൽ നിന്ന് പോയി; രമേശ് ചെന്നിത്തലയ്ക്ക് കനത്ത നഷ്ടം.. ഉമ്മൻചാണ്ടിയുടെ ആശ്വാസം ഇങ്ങനെ

3

കേരളത്തിലെ ജനങ്ങൾ കൊവിഡ് മൂന്നാം തരംഗത്തിൻ്റെ ഭീഷണിയിലാണ്. പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയ ശേഷമാണ് കൊവിഡ് മരണങ്ങൾ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പോലും പുറത്തു വിടാൻ സർക്കാർ തയ്യാറായത്. ഇനിയും നിരവധി മരണങ്ങൾ സർക്കാർ തലത്തിൽ പൂഴ്ത്തിവയ്ക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വൺഇന്ത്യയോട് പറഞ്ഞു.

സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ല: സ്വരം കടുപ്പിച്ച് സിദ്ദു,സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ല: സ്വരം കടുപ്പിച്ച് സിദ്ദു,

4

ഓണക്കാലം കഴിഞ്ഞ ശേഷമാണ് കൂടുതൽ പരിശോധന നടത്തുന്നത്. സ്വാഭാവികമായും ആഘോഷ ദിവസങ്ങൾ കഴിഞ്ഞുള്ള പരിശോധനയിൽ രോഗവ്യാപനം വർധിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നുവെന്നും എസ് എസ് ലാൽ പറഞ്ഞു. ഒന്നേമുക്കാൽലക്ഷത്തോളം പ്രതിദിന പരിശോധനകൾ നടത്തുമ്പോൾ രോഗികളുടെ എണ്ണം കൂടുകയാണ്. വരുന്ന രണ്ടു മാസങ്ങൾ നിർണായകമാണെന്നിരിക്കെ സർക്കാർ ഗൗരവമായി കൊവിഡ് പ്രവർത്തനങ്ങളിൽ ഇടപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിരോധം: കേരളം കേന്ദ്ര സർക്കാരിനു പാഠമാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്കോവിഡ് പ്രതിരോധം: കേരളം കേന്ദ്ര സർക്കാരിനു പാഠമാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്

5

എന്നാൽ, കൊവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നു പറഞ്ഞ എസ് എസ് ലാൽ രോഗ വ്യാപനം തടയുന്നതിന് സർക്കാർ ചെയ്യേണ്ടിയിരുന്ന പലകാര്യങ്ങളും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. രോഗവ്യാപനം കൂടി നിന്നപ്പോഴാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയത്. പ്രതിപക്ഷം ഇത് ഒഴിവാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സർക്കാർ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് യഥാസമയം നടത്തിയതിന് പിന്നിലും കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. ഇതെല്ലാം കൊവിഡ് വ്യാപനം കൂടുന്നതിന് കാരണമായെന്നും അദ്ദേഹം വിമർശിച്ചു.

ജോസഫിന് ജനപിന്തുണയില്ല; കുഞ്ഞാലിക്കുട്ടിയുടെ നീക്കവും തിരിച്ചടിയായി; റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ജോസഫിന് ജനപിന്തുണയില്ല; കുഞ്ഞാലിക്കുട്ടിയുടെ നീക്കവും തിരിച്ചടിയായി; റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍

6

അതേസമയം, സർക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയിരുന്നു. രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ചില അനാവശ്യവിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതായിട്ടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഷെഫ് നൗഷാദിന്റ മരണകാരണം? രണ്ടാഴ്ച മുൻപ് ഭാര്യ മരിച്ചു,13കാരി മകളെ തനിച്ചാക്കി ഷീബയ്‌ക്കൊപ്പം ​നൗഷാദുംഷെഫ് നൗഷാദിന്റ മരണകാരണം? രണ്ടാഴ്ച മുൻപ് ഭാര്യ മരിച്ചു,13കാരി മകളെ തനിച്ചാക്കി ഷീബയ്‌ക്കൊപ്പം ​നൗഷാദും

7

കൊവിഡ് പ്രതിരോധമാതൃക തെറ്റെങ്കിൽ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്‍റെ കഴിവിലുപരിയായി പ്രവര്‍ത്തിച്ചുവെന്നതാണ് പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ചയിൽ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.സർക്കാരിന്റെ നൂറാം വാർഷിക ദിനത്തോടനുബന്ധിച്ച് സിപിഎം പ്രസിദ്ധീകരണമായ ചിന്തയിലെഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

'ഭാര്യയുടെ മൃതദേഹം ഐസിയുവിൽ കിടന്നാണ് അദ്ദേഹം കണ്ടത്; നൗഷാദിന്റെ അവസാന നാളുകളെ കുറിച്ച് ബാദുഷ'ഭാര്യയുടെ മൃതദേഹം ഐസിയുവിൽ കിടന്നാണ് അദ്ദേഹം കണ്ടത്; നൗഷാദിന്റെ അവസാന നാളുകളെ കുറിച്ച് ബാദുഷ

8

എന്നാൽ, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ചില ഐഎഎസ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ വിമർശനം. അയൽ സംസ്ഥാനങ്ങൾ കൊവിഡ് വിവരങ്ങൾ യഥേഷ്ടം പുറത്ത് വിടുമ്പോൾ കേരളം അത് മറച്ചുവയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറഞ്ഞിട്ടും കേരളത്തിൽ മാത്രം കൊവിഡ് നിയന്ത്രിക്കാൻ കഴിയാത്തതിനെ വിമർശിച്ച സതീശൻ പരിശോധനയിലും കേരളം പരാജയമാണെന്നായിരുന്നു അഭിപ്രായപ്പെട്ടിരുന്നത്.

അഫ്ഗാനില്‍ ഭയം വിതക്കുന്ന ഐസിസ്; ഇത് ഖൊറാസാന്‍ ഐസിസ്... താലിബാന്റെ ബദ്ധവൈരികള്‍; എന്താണ് കാരണംഅഫ്ഗാനില്‍ ഭയം വിതക്കുന്ന ഐസിസ്; ഇത് ഖൊറാസാന്‍ ഐസിസ്... താലിബാന്റെ ബദ്ധവൈരികള്‍; എന്താണ് കാരണം

9

ട്വിറ്ററിൽ വൈറലായി #sanctionpakistan ഹാഷ് ടാഗ്: ഐഎസ്ഐ ക്യാമ്പ് തകർക്കാൻ ബൈഡന് ആഹ്വാനംട്വിറ്ററിൽ വൈറലായി #sanctionpakistan ഹാഷ് ടാഗ്: ഐഎസ്ഐ ക്യാമ്പ് തകർക്കാൻ ബൈഡന് ആഹ്വാനം

സംസ്ഥാനത്ത് ആൻറിജൻ പരിശോധനയാണ് 75 ശതമാനത്തോളവും നടക്കുന്നത്. ഇത് വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാക്സിൻ ചലഞ്ച് ഫണ്ടായി 817 കോടി രൂപ സംഭാവനയായി കിട്ടിയെങ്കിലും 29 കോടി മാത്രമാണ് ചിലവഴിച്ചത്. ഈ പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ വാക്സിൻ സബ്സിഡി ഏർപ്പെടുത്തണം തുടങ്ങിയ പ്രതിപക്ഷത്തിൻ്റെ ആവശ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  English summary
  Public health expert Dr SS Lal has accused the government of not intervening effectively in Covid prevention activities in Kerala. Before the Assembly elections, less than 50,000 Covid check-ups were conducted daily.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X