സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മാര്‍ച്ച് 31ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി , വി എച്ച് എസ് ഇ പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ക്ക് മുന്നോടിയായി അധ്യാപക, അനധ്യാപക സംഘടനകളുടെ ഉന്നതതല യോഗം ചേര്‍ന്നു. പരീക്ഷാ സമയത്ത് പൊലീസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, കെഎസ്ആര്‍ടിസി എന്നിവയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മേയ് മൂന്ന് മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുക. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 മുതലാണ് ആരംഭിക്കുക. ആകെ 2692 സെന്ററുകളിലാണ് പരീക്ഷ നടക്കുന്നത്. 4,26.999 വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുമ്പോള്‍ 4,32,426 പേര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതും 2005 പരീക്ഷ കേന്ദ്രങ്ങളാണ് ഹയര്‍ സെക്കന്ററി പരീക്ഷള്‍ക്കായി ഒരുക്കിയചെന്ന് മന്ത്രി പറഞ്ഞു.

എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ കുട്ടികളുടെ എണ്ണം എട്ട് ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തി മുന്നൂറ്റി എഴുപത്തി മൂന്ന് ആണ്. പരീക്ഷയുടെ പശ്ചാത്തലത്തില്‍ അധ്യാപക സംഘടനകളുമായും അനധ്യാപക സംഘടനകളുമായും ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡി.ഡി.മാര്‍, ആര്‍.ഡി.ഡി. മാര്‍, എ.ഡി.മാര്‍, ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തണം. പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി വേണം അന്തിമ വിലയിരുത്തല്‍ നടത്തേണ്ടത്.
അതേസമയം, ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി.,
എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജന്‍സി കളുടെയും അധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ആലോചനകള്‍ നടത്തുകയും ചെയ്യും. ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ
അദ്ധ്യയന വര്‍ഷത്തില്‍ ഉണ്ടാകും. സ്‌കൂള്‍ തുറക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ പ്രധാനമായും പൊതുവിദ്യാഭ്യാസ - ആരോഗ്യ - ഗതാഗത -തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications