കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ഫലം നാളെ അറിയാം, വിജയശതമാനത്തിലേക്ക് കണ്ണുനട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും

Google Oneindia Malayalam News

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് സെക്രട്ടേറിയേറ്റിലെ പി ആര്‍ ചേംബറിലാണ് ഫല പ്രഖ്യാപനം. മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ (keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയം ഇത്തവണ ഉണ്ടാകുമോ എന്നാണ് രക്ഷിതാകളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ ഉറ്റുനോക്കുന്നത്. 99.47 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമായിരുന്നു ഇത്. ആദ്യമായിട്ടായിരുന്നു എസ് എസ് എല്‍ സി വിജയ ശതമാനം 99 കടക്കുന്നത്. എന്നാല്‍ ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായത് ഇത്തവണ വിജയശതമാനം കുറയാന്‍ കാരണമായേക്കും എന്നാണ് കണക്കുകൂട്ടല്‍.

SSLC

കഴിഞ്ഞ തവണ വിജയശതമാനം കൂടുതലായതിനാല്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണവും കൂടുതലായിരുന്നു. ഫലപ്രഖ്യാപനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം വെബ്‌സൈറ്റില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു എസ് എസ് എല്‍ സി പരീക്ഷ നടന്നത്.

 'സ്വപ്‌ന സുരേഷ് അനാഥയാകില്ല, ഒരു അഭിഭാഷകനെതിരെ കേസെടുത്താല്‍ 1000 പേര്‍ പകരം വരും'; പിന്തുണച്ച് സുരേന്ദ്രന്‍ 'സ്വപ്‌ന സുരേഷ് അനാഥയാകില്ല, ഒരു അഭിഭാഷകനെതിരെ കേസെടുത്താല്‍ 1000 പേര്‍ പകരം വരും'; പിന്തുണച്ച് സുരേന്ദ്രന്‍

എസ് എസ് എസ് എല്‍ സി പരീക്ഷകള്‍ പൂര്‍ത്തിയായി കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇത്തവണ 4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതിയിരുന്നു. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത്.

പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Protest Against Pinarayi vijayan In Flight | വിമാനത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം, ദൃശ്യങ്ങള്‍

മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളുും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് ഉള്ളത് എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

English summary
sslc result 2022: V Sivankutty will announce the results tomorrow at 3 pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X