കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി: വയനാട്ടില്‍ 93.87 ശതമാനം വിജയം, 715 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എപ്ലസ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 11366 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 93.87ആണ് ജില്ലയുടെ വിജയം ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം വര്‍ധിച്ചെങ്കിലും സംസ്ഥാന ശരാശരിയേക്കാള്‍ ഇത്തവണയും പിന്നാക്കം പോയി. ജില്ലയിലെ 88 ഹൈസ്‌കൂളുകളില്‍ നിന്നും ഇത്തവണ 12108 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 11366 പേര്‍ യോഗ്യത നേടുകയുണ്ടായി. 715 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 392 വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു എ പ്ലസ് നേടിയിരുന്നത്.

ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തവണ 3655 ആണും, 3413 പെണ്ണും അടക്കം 7068 പേര്‍ പരീക്ഷയെഴുതിയതില്‍ 6470 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടുകയുണ്ടായി. 3302 ആണ്‍കുട്ടികളും, 3168 പെണ്‍കുട്ടികളുമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും ഉപരിപഠനത്തിന് യോഗ്യരായത്. 598 പേര്‍ക്ക് യോഗ്യത നേടാനായില്ല. എയ്ഡഡ് സ്‌കൂളുകളില്‍ 2222 ആണും, 2389 പെണ്ണും അടക്കം 4611 പേര്‍ പരീക്ഷയെഴുതിയതില്‍ 2136 ആണും, 2331 പെണ്ണും ഉള്‍പ്പെടെ 4467 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 221 ആണും, 208 പെണ്ണും അടക്കം 429 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ മുഴുവന്‍ കുട്ടികളും വിജയിച്ച് നൂറു ശതമാനം കൈവരിക്കുകയുണ്ടായി. ജില്ലയില്‍ 21 സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. നൂറുമേനിയില്‍ എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ പിന്നിലാക്കി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച വിജയം നേടി. നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളില്‍ 14 എണ്ണവും സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്.

jayasreehss-

715 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്:

ജില്ലയില്‍ 715 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ എ പ്ലസ് നേടാന്‍ ഇത്തവണ സാധിച്ചു. കഴിഞ്ഞ വര്‍ഷം 392 വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു എ പ്ലസ് നേടിയിരുന്നത്. 252 ആണ്‍കുട്ടികളും, 463 പെണ്‍കുട്ടികളുമാണ് എ പ്ലസ് നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 90 ആണും, 147 പെണ്ണും അടക്കം 237 പേരും, എയ്ഡഡ് സ്‌കൂളുകളില്‍ 106 ആണും, 238 പെണ്ണും ഉള്‍പ്പെടെ 344 പേരും, അണ്‍എയ്ഡഡില്‍ 56 ആണ്‍കുട്ടികളും, 78 പെണ്‍കുട്ടികളും ഉള്‍പ്പെടെ 134 വിദ്യാര്‍ത്ഥികളും എ പ്ലസ് നേടുകയുണ്ടായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളാണ്. ഇവിടെ 45 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടുകയുണ്ടായി. ഡബ്ല്യുഒഎച്ച്എസ് പിണങ്ങോട്ടില്‍ 39ഉം, പനമരം ക്രസന്റില്‍ 34ഉം വിദ്യാര്‍ത്ഥികളും എ പ്ലസ് നേടുകയുണ്ടായി.

English summary
sslc result wayanad bags 93.87 percent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X