കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണാഘോഷത്തിന് മുണ്ടുടുത്തു വന്ന 150 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: പ്രേമം തലയ്ക്ക് പിടിച്ചെത്തിയ കൗമാരക്കാര്‍ക്ക് പണികിട്ടി. സ്‌കൂളിലെ ഓണാഘോഷ പരിപാടിക്ക് പ്രേമം സ്റ്റൈലില്‍ മുണ്ടുടുത്ത് വന്ന 150 ഓളം വിദ്യാര്‍ത്ഥികളെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. തൊടുപുഴ മുതലക്കുടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ഓണാഘോഷമാണെങ്കിലും മുണ്ട് ഉടുത്തു പോകരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്രേ. എന്നാല്‍, ചില വിരുതര്‍ ഇതൊന്നു വക വച്ചില്ല. ഇപ്പോള്‍ പ്രേമം സ്റ്റൈലാണല്ലോ ട്രെന്‍ഡ്. താടിയും കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും. എന്നാല്‍ ഇങ്ങനെയുള്ള സ്റ്റൈല്‍ സ്‌കൂളില്‍ വേണ്ടെന്നാണ് പറയുന്നത്.

school

150 ഓളം ആണ്‍കുട്ടികളാണ് ഇത്തരം വേഷത്തില്‍ സ്‌കൂളില്‍ ഓണം ആഘോഷിക്കാന്‍ എത്തിയത്. എന്നാല്‍, ഇതു കണ്ട അധ്യാപകരും പ്യൂണും ചേര്‍ന്ന് ഗേറ്റ് അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഓണാഘോഷം സമരപരിപാടിയായി. വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ പിന്നെ വാക്ക്‌പോരായിരുന്നു. വിഷയത്തില്‍ നാട്ടുകാരും ഇടപ്പെട്ടപ്പോള്‍ പിന്നെ സ്‌കൂള്‍ മുറ്റം യുദ്ധക്കളമായി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ.

അധ്യാപകര്‍ക്കു മുണ്ടു ധരിക്കാമെങ്കില്‍ എന്തുകൊണ്ടു തങ്ങള്‍ക്കായിക്കൂടാ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. സെന്റ് തെരാസാസ് കോളേജ് സുന്ദരികളും ഇതുപോലെ പ്രേമം സ്‌റ്റൈലില്‍ മുണ്ടും കുര്‍ത്തയും ധരിച്ച് ഓണാഘോഷിക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതും വലിയ വാര്‍ത്തയായിരുന്നു.

English summary
st George's Higher Secondary Schools onam celebration issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X