പ്രവാസികള്‍ക്ക് റിട്ടേണ്‍ പദ്ധതി; 20 ലക്ഷം രൂപ കിട്ടും, സ്വയം തൊഴില്‍ കണ്ടെത്താം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രവാസികള്‍ക്കായി പ്രത്യേക വായ്പാ പദ്ധതി ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വഴിയാണ് ഇതിനുള്ള നടപടികള്‍. നോര്‍ക്കാ റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരമാണ് കോര്‍പറേഷന്‍ പ്രവാസികള്‍ക്ക് വേണ്ടി റിട്ടേണ്‍ എന്ന പദ്ധതി നടപ്പാക്കുന്നത്.

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനാണ് വായ്പ നല്‍കുക. 20 ലക്ഷം രൂപ വരെ പരമാവധി നല്‍കും. ഒബിസി, ന്യൂനപക്ഷം വിഭാഗങ്ങളില്‍പ്പെടുന്ന പ്രവാസികള്‍ക്കാണ് വായ്പ നല്‍കുക.

Indian

ഡയറിഫാം, അക്വകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ് വെയര്‍ ഷോപ്പ്, റസ്റ്റോറന്റ്, സ്‌റ്റേഷനറി സ്‌റ്റോര്‍ തുടങ്ങി 20 ലധികം തൊഴിലുകള്‍ ചെയ്യാന്‍ വായ്പ അനുവദിക്കുമെന്ന് പദ്ധതി വിശദീകരിച്ച് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

18നും 65നുമിടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കാണ് ആനുകൂല്യംലഭിക്കുക. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയവരാകണം. ഗ്രാമങ്ങളില്‍ 98000, നഗരങ്ങളില്‍ 120000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ള ഒബിസിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപവരെയാണ് വായ്പ ലഭിക്കുക. ഇതിന് ആറ് ശതമാനം പലിശ ഈടാക്കും.

അതേസമയം, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ലക്ഷം രൂപ ആറ് ശതമാനം പലിശയില്‍ നല്‍കും. പ്രവാസികള്‍ നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക ശുപാര്‍ശ ചെയ്യുന്നവര്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ലഭിക്കുക. നോര്‍ക്കയുടെ ശുപാര്‍ശ കത്തുമായി കോര്‍പറേഷന്റെ ജില്ലാ ഓഫീസുകളെ സമീപിച്ചാല്‍ ഈ മാസം 10 മുതല്‍ അപേക്ഷാ ഫോറം ലഭിക്കും.

English summary
State Government to give Credit for Minority sum 20 L

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്