ജിഎസ്ടി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു: എംടി രമേശ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജിഎസ്ടിയുടെ പൂര്‍ണ്ണ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാറിന്റെ സമീപനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ജിഎസ്ടി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഉപഭോക്തൃ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.

മിഠായിത്തെരുവില്‍ ഗതാഗതം നിരോധിക്കാന്‍ ജനകീയ നടത്തം

ജിഎസ്ടി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമം നടത്തി. ജിഎസ്ടിക്കെതിരെ ഇടതു സര്‍ക്കാരും ഒരു വിഭാഗം മാധ്യമങ്ങളും ആസൂത്രിതമായ പ്രചാരണം നടത്തി. പെട്രോളിയം ഉല്‍പ്പങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കേരളം അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. കേരളം കൂടാതെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും ബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാരുമാണ് എതിര്‍ത്തത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന കേന്ദ്ര ധനകാര്യമന്ത്രിയുടെ വാഗ്ദാനം പോലും അംഗീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ദുശ്ശാഠ്യം പിടിക്കുകയായിരുന്നു. പെട്രോളിയം ഉല്‍പ്പങ്ങള്‍ക്കുണ്ടാകുന്ന വന്‍ വിലക്കുറവ് കേന്ദ്രത്തിലിരിക്കുന്ന ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്നെമ ഭയം മൂലമാണ് മന്ത്രി തോമസ് ഐസക്കും ഇടത് സര്‍ക്കാരും ഇതിനെ എതിര്‍ത്തതെന്നും എംടി രമേശ് ആരോപിച്ചു.

mtrgst

ജിഎസ്ടി നടപ്പിലാക്കിയതിലുള്ള കച്ചവടക്കാരുടെ പ്രതിഷേധം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സൂറത്ത് അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളില്‍ ബിജെപി തകര്‍ന്നടിയുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ വ്യാപാരമേഖലയിലടക്കം ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞു. ജിഎസ്ടിയുടെ മറവില്‍ തീവെട്ടിക്കൊള്ള നടത്തുന്ന കേരളത്തിലെ ഒരു വിഭാഗം കച്ചവടക്കാരെ നിലക്ക് നിര്‍ത്തുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെടുകയാണ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി. ജിതേന്ദ്രന്‍, ടി. ബാലസോമന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
state government tried to obstruct gst-m t ramesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്