• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അലൈന്‍മെന്റില്‍ മാറ്റം വരുത്തി ബൈപ്പാസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ഗൂഢാലോചന നടക്കുന്നതായി യുഡിഎഫ് നേതാക്കള്‍

  • By Sreejith Kk

പേരാമ്പ്ര : പേരാമ്പ്ര ടൗണിലെ ഗതാഗത കുരുക്കില്‍ നിന്നും മോചനം നേടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച പേരാമ്പ്ര ബൈപ്പാസിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ വന്‍കിടക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടികോടതി അംഗീകരിച്ച അലൈന്‍മെന്റില്‍ മാറ്റം വരുത്തി ബൈപ്പാസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ഗൂഢാലോചന നടക്കുന്നതായി പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

തുടക്കത്തില്‍ തന്നെ ബൈപ്പാസിന്റെകാര്യത്തില്‍ സ്ഥാപിത താല്പര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. സ്ഥലമുടമകള്‍ പലരുംകോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ സമര്‍പ്പിച്ച അലൈന്‍മെന്റിനെതിരെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ കോടതയില്‍ സമര്‍പ്പിക്കപ്പെടുകയുംചെയ്തു. ഒടുവില്‍ കോടതി നിര്‍ദ്ദേശപ്രകാരം കലക്ടര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും ഭരണനേതൃത്വം സമര്‍പ്പിച്ച അലൈന്‍മെന്റില്‍ മാറ്റം വരുത്തി പുതിയ അലൈന്‍മെന്റ് അംഗീകരിക്കുകയുംചെയ്തു.

വീണ്ടും അലൈന്‍മെന്റ് മാറ്റിയതിലൂടെ ഭൂവുടമകള്‍ക്ക് കോടതിയെ സമീപിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഭരണനേതൃത്വം ചെയ്യുന്നത്. ഇതുവഴി പേരാമ്പ്ര ബൈപ്പാസ് എന്ന സ്വപ്‌നം ഇല്ലാതാക്കുവാനുള്ള ശ്രമവും. അതിന് യുഡിഎഫ് അനുവദിക്കുകയില്ലന്നും നേതാക്കള്‍ അറിയിച്ചു

വര്‍ഷങ്ങള്‍ക്ക് ശേഷം പേരാമ്പ്രയില്‍ നിന്ന് ഒരു മന്ത്രിയെ ലഭിച്ചെങ്കിലും വികസനകാര്യത്തില്‍ കാര്യമായിമുന്നോട്ട് പോകുവാന്‍ സാധിച്ചിന്നെല്ല് പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ച പടിഞ്ഞാറത്തറ – പൂഴിത്തോട്‌റോഡ്, പേരാമ്പ്ര താലൂക്ക് എന്നിവയുടെ കാര്യത്തില്‍ ഒരു പുരോഗതിയും ഇല്ല.

നേരത്തെ മലയോരകേന്ദ്രമായ പേരാമ്പ്രയില്‍ റവന്യൂ ഡിവിഷന്‍ അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ വടകരയാണ് റവന്യൂ ഡിവിഷന്‍ അനുവദിച്ചത്. പേരാമ്പ്ര ഗവമെന്റ് ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും അതിനനുസരിച്ചുള്ള യാതൊരുസൗകര്യങ്ങളുമില്ല. വികസന കാര്യത്തില്‍ യുഡിഎഫ് രാഷ്ട്രീയത്തിന് അതീതമായ സഹകരണമാണ് നല്‍കിയത്.

സുഭിക്ഷയുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടു സുഭിക്ഷയുടെ ചെയര്‍മാനെ വികസന മിഷന്‍ ജനറല്‍ കവീനറാക്കിയിട്ടും ഞങ്ങള്‍ വികസനമിഷനുമായി സഹകരിച്ചു. വികസന കാര്യത്തില്‍ ഒന്നായിമുന്നേറാനും ജനങ്ങളുടെ ഇടയില്‍ഐക്യം ഊട്ടിയുറപ്പിക്കുവാനും വേണ്ടിയാണ് പേരാമ്പ്ര ഫെസ്റ്റ് നടത്തിയത്. ഫെസ്റ്റ് നടത്തുവാന്‍ എല്ലാവരുടേയും സഹകരണത്തോടെ തുടക്കം കുറിച്ചെങ്കിലും പിന്നീട് ഒരു സിപിഎം മേളയാക്കി മാറ്റുവാനും ഉള്ള ശ്രമങ്ങള്‍ നടന്നു.

ഫെസ്റ്റിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ സിപിഎം നേതൃത്വം എടുത്ത നിലപാട് ഫെസ്റ്റിന്റെ അന്തഃസത്ത ഇല്ലാതാക്കുതായിരുന്നു. നിസ്സാരമായ ഒരു പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ച് പേരാമ്പ്രയില്‍ സംഘര്‍ഷമേഖലയാണ് എന്ന് വരുത്തിത്തീര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി വീടുകള്‍ക്കുംസ്ഥാപനങ്ങള്‍ക്കും നേരെബോംബേറുണ്ടായി. ഒരുദിവസം പേരാമ്പ്രയില്‍ ഹര്‍ത്താലും നടന്നു.

പേരാമ്പ്ര ഫെസ്റ്റിന്റെ സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നെന്ന് വെളിപ്പെടുത്തണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വാഗതസംഘംയോഗത്തില്‍ 30 ലക്ഷം രൂപയാണ് ഇതിന്റെ ചെലവിനായി വകയിരുത്തിയത്. എന്നാല്‍ ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്ക് ചെലവ് മാറിയിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്തി എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കിയതിലും വ്യക്തമായ രാഷ്ട്രീയമാണ് കളിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ചങ്ങരോത്ത് പോലെയുള്ള ഗ്രാമപഞ്ചായത്തുകളെ അവഗണിച്ചു. ഫെസ്റ്റ് നടത്തിയസ്ഥലത്ത് വെള്ളം കയറാതിരിക്കാന്‍ വരള്‍ച്ചാ സമയമായിരുന്നിട്ടു പോലും കനാല്‍വെള്ളം തടഞ്ഞുവെച്ചവര്‍ തന്നെ മദ്യലോബിയെ സഹായിക്കാന്‍ സൂര്യബാര്‍തുറക്കാന്‍ അവസരമുണ്ടാക്കിയെന്നും ആരോപിച്ചു.

പത്രസമ്മേളനത്തില്‍ യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍.പി. വിജയന്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, ബേ്‌ളാക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ രാജന്‍ മരുതേരി, മുസ്‌ലിംലീഗ് നിയോജക മണ്ഡലംസെക്രട്ടറി കല്ലൂര്‍ മുഹമ്മദലി, ഡിസിസി സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, ഇ.വി. രാമചന്ദ്രന്‍, മുസ്‌ലിംലീഗ് നേതാവ് ഒ. മമ്മു, കേരളാകോഗ്രസ്സ് ജേക്കബ് സംസ്ഥാന കമ്മിറ്റി അംഗം നവീന്‍ വെട്ടുകല്ലേല്‍, ജില്ലാ ജനറല്‍സെക്രട്ടറി രാജന്‍ വര്‍ക്കി എന്നിവര്‍ പങ്കെടുത്തു

English summary
state government try to change the alignment for perambra bypass; says udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more