Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് ബോധം വീണു ! കള്ളപ്പണക്കാരെ കുടുക്കാനിറങ്ങുന്നു

നോട്ട് നിരോധനത്തിനു ശേഷം നടത്തിയ വലിയ നിക്ഷേപങ്ങളുടെ വിവരം അറിയിക്കണമെന്ന് ആര്‍ബിഐയോട് സംസ്ഥാന ഇന്റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ബാങ്കുകളിലെ വമ്പന്‍ നിക്ഷേപങ്ങള്‍ തേടി സംസ്ഥാന ഇന്റലിജന്‍സും ഇറങ്ങുന്നു. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കവുമായി സംസ്ഥാന ഇന്റലിജന്‍സ് എത്തുന്നത്. വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സും ശേഖരിക്കുന്നുണ്ട്.

നോട്ട് നിരോധനത്തിനു ശേഷം നടത്തിയ വലിയ നിക്ഷേപങ്ങളുടെ വിവരം അറിയിക്കണമെന്ന് ആര്‍ബിഐയോട് സംസ്ഥാന ഇന്റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിനും എഡിജിപി ആര്‍ ശ്രീലേഖ കത്ത് കൈമാറിയിട്ടുണ്ടെന്നാണ് സൂചനകള്‍.

 ആരൊക്കെ കുടുങ്ങും

ആരൊക്കെ കുടുങ്ങും

കള്ളപ്പണത്തിന് തടയിടുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടാം തീയതി രാത്രി അപ്രതീക്ഷിതമായി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ എത്തിയ വലിയ നിക്ഷേപങ്ങളെ കുറിച്ചും വ്യക്തികളെ കുറിച്ചുമാണ് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിക്കുന്നത്. സംശയാസ്പദമായ എല്ലാ അക്കൗണ്ടുകളും അന്വേഷണ പരിധിയില്‍ വരും.

 പിടിക്കാനുറച്ച്

പിടിക്കാനുറച്ച്

സംസ്ഥാനത്തെ കള്ളപ്പണക്കാരെ പിടിക്കാനുറച്ചാണ് ഇന്റലിജന്‍സ് രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ എത്തിയ വമ്പന്‍ നിക്ഷേപങ്ങള്‍ക്കു പുറമെ ഈ കാലഘട്ടത്തില്‍ നടന്ന ഭൂമി കൈമാറ്റവും ഇന്റലിജന്‍സ് അന്വേഷണ വിധേയമാക്കുന്നുണ്ട്.

 സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം?

സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം?

പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്. സഹകരണ ബാങ്കുകളില്‍ വന്‍ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാമെന്ന നിര്‍ദേശവും നീക്കിയിട്ടുണ്ട്.

 കള്ളപ്പണം നിക്ഷേപമാകുന്നു

കള്ളപ്പണം നിക്ഷേപമാകുന്നു

ചില വ്യവസായികള്‍ മറ്റുള്ളവരുടെ പേരില്‍ കള്ളപ്പണം ചെറിയ നിക്ഷേപങ്ങളാക്കിയട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെ കുറിച്ചും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കേന്ദ്രവും പിടിമുറുക്കുന്നു

കേന്ദ്രവും പിടിമുറുക്കുന്നു

കള്ളപ്പണക്കാരെ കണ്ടെത്തുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ ഉറവിടം കാണിക്കേണ്ടി വരും. മാത്രമല്ല പത്ത് ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് പരിശോധിക്കും. ഇതിനു പിന്നാലെയാണ് സംസ്ഥാനവും കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+