കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കുകള്‍ പറയുന്നു, ആലപ്പുഴ ഇടതുപക്ഷത്തെന്ന്

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ പഴയ വിപ്ലവ സമരങ്ങളുടെ നാടാണ്. പുന്നപ്രയും വയലാറും ഒക്കെ ഉള്ള നാട്. വലിയ കര്‍ഷക സമരങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മണ്ണാണിത്.

പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാട്ടുകാരന്‍ പോലുമല്ലാത്ത കെസി വേണുഗോപാല്‍ വന്ന് ആലപ്പുഴയുടെ വിപ്ലവ മണ്ണ് കോണ്‍ഗ്രസിന് പിടിച്ച് നല്‍കി. വിഎം സുധീരന്‍ എന്ന ആലപ്പുഴയുടെ രാഷ്ട്രീയ നേതാവിനെ മലര്‍ത്തിയടിച്ച് ചരിത്രം സൃഷ്ടിച്ച ഡോ കെഎസ് മനോജിനെ ആണ് വേണുഗോപാല്‍ തറപറ്റിച്ചത്. അതും 57,635 വോട്ടുകള്‍ക്ക്.

കെഎസ് മനോജ് പിന്നീട് സിപിഎമ്മിനോട് വിടപറഞ്ഞ് കോണ്‍ഗ്രസിനൊപ്പം കൂടി. പക്ഷേ 2011 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇടതുപക്ഷം മണ്ഡലത്തില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്.

ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കരുനാഗപ്പള്ളി, കായംകുളം. ഏഴ് മണ്ഡലങ്ങളാണ് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇതില്‍ ഒരേ ഒരു മണ്ഡലത്തില്‍ മാത്രമാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കാനായാത്. അപ്പോള്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നാണ് ജയിച്ചത്. മറ്റ് മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷം മികച്ച വിജയം നേടി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തിന് മണ്ഡലത്തിലാകെമാനം നേടാനായത് 78,406 വോട്ടിന്റെ ഭൂരിപക്ഷമാണ്. കെസി വേണുഗോപാല്‍ 2009 ല്‍ നേടിയത് 57, 635 വോട്ടിന്റെ ഭൂരിപക്ഷവും. അന്ന് ഏഴ് മണ്ഡലങ്ങളിലും വോട്ട് നിലയില്‍ മുന്നില്‍ കെസി വേണുഗോപാലായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് കാറ്റ് നേരെ ഇടത്തേക്ക് വീശി.

CB Chandrababu

നിയമസഭ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും എല്‍ഡിഎഫിന് കിട്ടിയ ഭൂരിപക്ഷം ഇങ്ങനെയാണ്.

അരൂര്‍- 16,852

ചേര്‍ത്തല- 18,315

ആലപ്പുഴ- 16,342

അമ്പലപ്പുഴ- 16,580

കായംകുളം- 1,315

കരുനാഗപ്പള്ളി- 14,522

ഹരിപ്പാട് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല ജയിച്ചത് വെറും 5,520 വോട്ടുകള്‍ക്കാണ്. ഈ കണക്കുകളാണ് ഇത്തവണ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. സോളാര്‍ വിഷയത്തില്‍ കെസി വേണുഗോപാല്‍ ആരോപണ വിധേയനയതും സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Statistics gives confidence for LDF at Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X