ഇഡിക്കെതിരായ അന്വേഷണം;ജനത്തെ വിഡ്ഢികളാക്കുന്നതിന് നടത്തിയ പ്രഹസനമെന്ന് ചെന്നിത്തല
തിരുവനന്തപുരം; സ്വര്‍ണ്ണക്കടത്തു കേസില്‍ ഇ.ഡിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം നിയമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും താൻ അന്നേ പറഞ്ഞിരുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഈ അന്വേഷണം നിമവിരുദ്ധമാണെന്ന് സര്‍ക്കാരിനും അറിയാമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് പൊതു ജനത്തെ കബളിപ്പിക്കാനുള്ള കള്ളക്കളി മാത്രമായിരുന്നു അതെന്നും ചെന്നിത്തല പറഞ്ഞു.

ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നിയമപരമായി നിലനില്‍ക്കുകയില്ലെന്ന് നിയമത്തില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ജനത്തെ വിഡ്ഢികളാക്കുന്നതിനായിരന്നു പൊതു പണം ധൂര്‍ത്തടിച്ച് ഈ പ്രഹസനം നടത്തിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇ.ഡിക്കെതിരെ എടുത്ത ക്രൈംബ്രാഞ്ച് അന്വേഷണവും ഇത് പോലെയുള്ള ഒരു അസംബന്ധ നാടകമായിരുന്നു. ഹൈക്കോടതി അതും തടഞ്ഞു.സ്വര്‍ണ്ണക്കടത്തു പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് കുട പിടിച്ചു കൊടുത്ത സര്‍ക്കാര്‍ അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുന്നതിന് നിയമവിരുദ്ധമായി അധികാരം ദുര്‍വിനിയോഗിച്ചതാണ് കോടതി പൊളിച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ വലിയ പ്രഹരമാണെന്നായിരുന്നു ബിജെപി സംസ്ഥാന അഝ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. അധികാര ദുർവിനിയോ ഗവും അമിതാധികാര പ്രയോ ഗവുമാണ് പിണറായി വിജയൻ നടത്തിയത്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സർക്കാർ കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാരിന്റെ ബാലിശമായ നീക്കത്തിനാണ് കോടതിയിൽ നിന്നും തിരിച്ചടിയേറ്റതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇന്നത്തെ നടപടി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹര്‍ജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡിഷ്യല്‍ അന്വേഷണം സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തെ വഴിതെറ്റിക്കുമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഹർജിയിൽ ഇഡി ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications