രണ്ടാനച്ഛന്റെ പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ രഹസ്യമൊഴിയെടുത്തു; പെണ്‍കുട്ടി മഹിളാമന്ദിരത്തില്‍
കാസര്‍കോട്: രണ്ടാനച്ഛന്റെ ലൈംഗിക പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ രഹസ്യമൊഴി കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി.കുമ്പള പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തിയത്.

മാതാവിന്റെ കഴുത്തിന് കത്തിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ രണ്ടാനച്ഛനായ കുമ്പളയിലെ അബ്ദുല്‍ കരീം (38) പീഡിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇന്നലെ പുലര്‍ച്ചെ 3മണിയോടെയാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ മാതാവ് ആറ് വര്‍ഷമായി അബ്ദുല്‍ കരീമിനൊപ്പം കുമ്പളയില്‍ താമസിച്ച് വരികയാണ്. മാതാവും മകളും ഉറങ്ങിക്കിടക്കുമ്പോഴാണ് പുലര്‍ച്ചെ കത്തിയുമായി കരീം വീട്ടിനകത്ത് അതിക്രമിച്ച് കയറിയത്.
ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് മാതാവിനെ ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ കരീം പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് നേരെ കരീം കത്തി വീശുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൈ വെള്ളയില്‍ മുറിവേറ്റു. പെണ്‍കുട്ടിയാണ് മാതാവിനൊപ്പം കുമ്പള പൊലീസ് സ്റ്റേഷനിലെത്തി കരീമിനെതിരെ പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അബ്ദുല്‍ കരീം ഇപ്പോള്‍ റിമാന്റിലാണ്. മയക്ക് മരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച് പെണ്‍കുട്ടിയെ കരീം നിരന്തരം പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.












Click it and Unblock the Notifications