കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലേറില്‍ സസ്‌പെന്‍ഷനും അഴിച്ചുപണിയും

  • By Soorya Chandran
Google Oneindia Malayalam News

Oommen Chandy Stone
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണൂരില്‍ വച്ച് കല്ലേറ് ഏറ്റ സംഭവത്തില്‍ ഒരു പോലീസുകാരന് സസ്‌പെന്‍ഷന്‍. കൂടാതെ കണ്ണൂരിലെ പോലീസ് സേനയെ തന്നെ അഴിച്ചുപണിയാനും നീക്കം.

പേരാവൂല്‍ പോലീസ് സ്‌റ്റേഷനിലെ ശിവദാസന്‍ എന്ന പോലീസുകാരനെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്.

എസ്‌കോര്‍ട്ട് വാഹനത്തിലിരുന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ചുമതല ശിവദാസന് ആയിരുന്നു. എന്നാല്‍ ശിവദാസന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് സേനയിലെ ഇടതുപക്ഷ അനുകൂല സംഘടനയിലെ അംഗമായ ശിവദാസന്‍ ദൃശ്യങ്ങള്‍ മന:പൂര്‍വ്വം പകര്‍ത്തിയില്ല എന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ഇതിനിടെ ഉത്തരമേഖല എഡിജിപിയുടെ പോലീസിനെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ട് ഡിജിപി തള്ളി എന്നാണ് അറിയുന്നത്. പോലീസിന് സുരക്ഷ വീഴ്ച പറ്റി എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആണത്രെ പോലീസ് മേധാവി ഒടുവില്‍ തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിക്കും ഡിജിപിയുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ടെന്നാണ് വിവരം.

കല്ലേറ് നടന്ന ദിവസം സുരക്ഷ ചുമത കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ക്കായിരുന്നു. ഇദ്ദേഹത്തെ സിറ്റി പോലീസ് കമ്മീഷണറായി കൊല്ലത്തേക്ക് സ്ഥലം മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്. നിലവില്‍ കൊല്ലത്ത് കമ്മീഷണായ ദെബാശിഷ് ബെഹ്‌റയെ കണ്ണൂര്‍ എസ്പിയാക്കാനാണ് നീക്കം.

കണ്ണൂരില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും നേരത്തെ ആരോപിച്ചിരിന്നു. കണ്ണൂരിലെ പോലീസുകാര്‍ സിപിഎമ്മിന്റെ കൂടെയാണെന്നാണ് ഇവരുടെ ആക്ഷേപം. എന്തായാലും ആഭ്യന്തര സെക്രട്ടറി വിശദമായി പരിശോധിച്ചതിന് ശേഷമേ റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടാകൂ എന്നാണ് അറിയുന്നത്.

English summary
In the stone pelting incident govt is going to restructure Kannur police and a police perosn is under suspension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X