അഴിയൂർ കോറോത്ത് റോഡിൽ തെരുവു നായ കടിച്ച് എട്ട് പേർക്ക് പരിക്കേറ്റു
വടകര : അഴിയൂർ കോറോത്ത് റോഡിൽ തെരുവു നായ കടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. കൊടക്കാട്ട് കണ്ടി കുമാരൻ (75), കുനിയിൽ രവിത (30), വമ്മേര ഫ ജർ (9), മണിയോത്ത് സാബിത്ത് (8), കളരിപറമ്പത്ത് പൂക്കോയ( 62 ), മറിയുമ്മ പാരസൈസ്(68), സലിം ചാലിയാട്ട് (42), അശ്വിൻ കുനിയിൽ (5) എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ അഞ്ചു പേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും,രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് കോറോത്ത് റോഡിൽ തെരുവുനായ കണ്ണിൽ കണ്ടവരെയൊക്കെ കടിച്ചത്. മദ്രസ വിട്ടു പോകുന്ന കുട്ടികളെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്. കൈക്കും കാലിനുമാണ് മിക്ക കുട്ടികൾക്കും പരിക്കേറ്റത്. ഇതിന് ശേഷം മറ്റുള്ളവരെയും നായ അക്രമിക്കുകയായിരുന്നു.

അഴിയുർ കോറോത്ത് റോഡ് ഭാഗങ്ങളിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications