Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുധീരന്‍ വക തട്ടുകട' തകര്‍ത്തു

കോട്ടയം: ബാറുകള്‍ പൂട്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഎം സുധീരനെ പരിഹസിച്ച് ബാര്‍ ഉടമ തുടങ്ങിയ തട്ടുകട അടിച്ചു തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വകയായിരുന്നു അക്രമം.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ് സംഭവം. ബുഹുമാനപ്പെട്ട സുധീരന്‍ അനുവദിച്ചു തന്ന തട്ടുകട എന്ന പേരിലാണ് ബാറിനോട് ചേര്‍ന്ന് കട തുടങ്ങിയിരുന്നത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

Sudheeran Thattukada

കട തുടങ്ങി ദിവസങ്ങള്‍ പിന്നിട്ട് വാര്‍ത്തകള്‍ വന്നപ്പോള്‍ മാത്രമായിരുന്നു യൂത്ത് കോണ്‍ഗ്രസ്സുകാരുടെ പ്രതിഷേധവും അക്രമവും. തട്ടുകടയില്‍ ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേയാണ് മുപ്പതോളം പേര്‍ എത്തി അക്രമം അഴിച്ചുവിട്ടത്.

ബാനര്‍ വലിച്ചു കീറുകയും തട്ടുകടയിലെ പാത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. ഇതോടെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ പുറത്തേക്കിറങ്ങിയോടി.

ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന വെട്ടൂര്‍ ബാര്‍ ഹോട്ടലില്‍ ആണ് സുധീരനെ പരിഹസിച്ച് നാടന്‍ തട്ടുകട തുടങ്ങിയിരുന്നത്. സുധീരന്റെ പിടിവാശി കാരണം താഴ് വീണ 418 ബാറുകളില്‍ ഒന്നായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+