കടലവില്‍പ്പനക്കാരന് വീണുകിട്ടിയത് പണമടങ്ങിയ പഴ്‌സ്; തിരികെ കിട്ടിയത് നാട്ടുകാരുടെ ആദരം

  • Posted By: Desk
Subscribe to Oneindia Malayalam

താമരശേരി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരികെ നല്‍കിയ തമിഴ്‌നാട് സ്വദേശിക്ക് പൗരസമിതിയുടെ ആദരം. കൂടത്തായി അങ്ങാടിയിലെ കടല വില്‍പ്പനക്കാരനായ തമിഴ്‌നാട് സ്വദേശി ശിവയെയാണ് പൗരസമിതി ആദരിച്ചത്.

കോടിയേരിക്ക് ആശ്വാസമില്ല, വീണ്ടും കുരുക്ക്, വാര്‍ത്താവിലക്കിനെതിരെ രാഹുല്‍ കൃഷ്ണ കോടതിയില്‍

കുവൈത്തില്‍ ഫ്‌ളാറ്റുകള്‍ കാലി, റിയല്‍ എസ്‌റ്റേറ്റ് മേഖല തകര്‍ന്നു...

കൂടത്തായി സ്വദേശിയായ സിപി നുഹ്മാന്റെ രണ്ടായിരത്തോളം രൂപയും വിലപ്പെട്ട രേഖകളുമടങ്ങുന്ന പഴ്‌സാണ് കളഞ്ഞുപോയത്. ഇതു വഴിയില്‍നിന്നു കിട്ടിയ ശിവന്‍ ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഉടമയെ കണ്ടെത്തുകയായിരുന്നു. ഉടമയെ കണ്ടെത്തുന്നതുവരെ ശിവന്‍ കാണിച്ച ആത്മാര്‍ഥതയും താല്‍പ്പര്യവും നേരിട്ടറിഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

sivan

കളഞ്ഞുകിട്ടിയ പഴ്‌സ് തിരികെ നല്‍കിയ തമിഴ്‌നാട് സ്വദേശിയെ കൂടത്തായ് പൗരസമിതി ആദരിക്കുന്നു

അനുമോദനയോഗം പി.പി കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ ശിവയെ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്തംഗം കെപി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെപി അഹമ്മദ് കുട്ടി, കെപി ദേവദാസന്‍, കെ കരുണാകരന്‍, പിപി ജുബൈര്‍, സിപി ഉണ്ണിമോയി, എകെ കരീം, അപ്പു വൈദ്യര്‍, പിപി മാമു, അസീസ് പുവ്‌നോട്, ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

ക്യാപ്ഷന്‍: 

English summary
street vendor's honesty result in to peoples love and care

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്