കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന് വ്യാജ പ്രചാരണം, കടുത്ത നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം ശക്തമാകുന്നതിനിടെ വ്യാജ പ്രചാരണങ്ങളും കടുക്കുന്നു. മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി പറഞ്ഞു. അതേസമയം കൊറോണയ്‌ക്കെതിരെ സംസ്ഥാനം പൊരുതുമ്പോള്‍ ഇത്തരം പ്രചാരണം അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്.

1

സോഷ്യല്‍ മീഡിയയിലുടെയാണ് പ്രധാനമായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതില്‍ ഉള്‍പ്പെട്ടതാണ് മാര്‍ച്ച് 31വരെ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നുള്ളത്. നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി ഭാഗത്തെ ചില ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഔട്ട്‌ലെറ്റുകളിലേക്ക് നിയന്ത്രിക്കാനാവാത്ത വിധം ആളുകള്‍ എത്തുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. അതേസമയം കൊറോണ ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ജീവനക്കാര്‍ക്ക് മാസ്‌കുകളും ഗ്ലൗസുകളും വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇവ വിതരണം ചെയ്യുന്നതിന് അടിയന്തര നടപടിയെടുക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെക്ക് പോസ്റ്റുകളിലും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയിലും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌കുകളും ഗ്ലൗസും മറ്റ് അനുബന്ധ സാമഗ്രികളും ലഭ്യമാക്കണമെന്ന് എക്‌സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യവസായ, വാണിജ്യ സേവന മേഖലകള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലിടങ്ങളിലും മതിയായ മുന്‍കരുതലുകളും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ലേബര്‍ കമ്മീഷണരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 14 ആയി. പത്തനംതിട്ടയില്‍ കടുത്ത ജാഗ്രത ഇപ്പോഴും തുടരുകയാണ്. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയവര്‍ക്കും, റാന്നിയില്‍ തന്നെ കുടുംബവുമായി അടുത്തിടപഴകിയവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14, ജാഗ്രതയിലെന്ന് മന്ത്രി!!സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14, ജാഗ്രതയിലെന്ന് മന്ത്രി!!

English summary
strict action against fake news says beverages corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X