കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ബൈക്കിൽ ഹെൽമെറ്റ് നിർബന്ധമാക്കും, കാറിലും നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ബൈക്കിലും കാറിലും സഞ്ചരിക്കുന്ന കുട്ടികളുടെ സുരക്ഷിത്വം മുന്നിൽ കണ്ടാണ് തീരുമാനം. അടുത്തിടെ കേരളത്തിൽ നടന്ന അപകട മരണങ്ങൾ ഉൾപ്പെടെ കണക്കിലെടുത്താണ് മോട്ടോർവാഹന വകുപ്പ് നീക്കമെന്നാണ് വിവരം.
ബൈക്കിൽ നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കും. കൂടാതെ കാറിൽ പിന്നിൽ പ്രത്യേക ഇരിപ്പിടവും നിർബന്ധമാക്കാനാണ് തീരുമാനം. ഇവിടെ സീറ്റ് ബെൽറ്റ് ഉൾപ്പെടെ ഉറപ്പാക്കും. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് വകുപ്പിന്റെ തീരുമാനം. ഗതാഗത കമ്മീഷണറായ നാഗരാജു തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ബോധവൽക്കരണം നടത്താനാണ് ഒരുങ്ങുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതുണ്ടാവും. പിന്നീട് നവംബറോടെ മുന്നറിയിപ്പ് നൽകാനും ഇത് ലംഘിക്കുന്നവർക്ക് ഡിസംബർ മാസത്തോടെ പിഴ ചുമത്താനുമാണ് തീരുമാനം. നാല് വയസിന് താഴെയുള്ള കുട്ടികൾക്കാണ് കാറിൽ പ്രത്യേക ഇരിപ്പിടം ഒരുക്കേണ്ടത് (ചൈൽഡ് സീറ്റ്). നാല് മുതൽ പതിനാല് വയസ് വരെയുള്ള കുട്ടികൾക്ക് സെറ്റ് ബെൽറ്റ് ഉൾപ്പെടെ വേണം. ചൈൽഡ് ബൂസ്‌റ്റർ കുഷ്യൻ സംവിധാനമാണ് കൊടുക്കേണ്ടത്.
അടുത്തിടെ മലപ്പുറത്ത് ടാങ്കർ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടരവയസുകാരി ശ്വാസം മുട്ടി മരിച്ചിരുന്നു. എയർബാഗ് കുട്ടിയുടെ മുഖത്ത് അമർന്നാണ് അപകടമുണ്ടായത്. ഇതുൾപ്പെടെയുള്ള സംഭവങ്ങൾ പുതിയ നടപടികളിലേക്ക് നയിച്ച കാര്യങ്ങളിൽ ഉൾപ്പെടുന്നു.
നിലവിലെ നിയന്ത്രണങ്ങൾക്ക് ഒപ്പം ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് വേറെയും നിർദേശങ്ങൾ വകുപ്പ് നൽകുന്നുണ്ട്. അതിലൊന്നാണ് സേഫ്റ്റി ബെൽറ്റിന്റെ ഉപയോഗം. കുട്ടികളെ ചേർത്തുനിർത്താൻ ഇത് ഉപയോഗമാവും എന്നാണ് വിലയിരുത്തൽ. യാത്രക്കിടയിൽ കുട്ടികൾ ഉറങ്ങിപ്പോവുന്നത് കണക്കിലെടുത്താണ് ഈ നിർദ്ദേശം.
നേരത്തെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് എഐ ക്യാമറ പിഴയിടാക്കലില്‍ നിന്ന് ഇളവ് നൽകിയിരുന്നു. നിലവിൽ നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാണ്. എന്നാൽ നിയമം കർശനമായി നടപ്പാക്കാത്തതിനാൽ ആരും ഗൗനിക്കാറില്ല. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇടപെടുന്നത്. നിരത്തുകളിൽ പരിശോധന ഉയർത്തുന്നതോടെ ആളുകൾ കൂടുതലായി നിയമം പാലിക്കാൻ നിർബന്ധിതരാകും എന്നാണ് വിലയിരുത്തൽ.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications