Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന എക്‌സ്‌ക്യൂസ് ഇനി നടപ്പില്ല; സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ കലക്റ്ററുടെ കര്‍ശന നിര്‍ദേശം

കോഴിക്കോട്: വിവിധ വകുപ്പുകളുടെ കീഴില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമി സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ആവശ്യത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ജില്ലാ കലക്റ്ററുടെ ഉത്തരവ്. ഭൂമി താല്ക്കാലികമായി വിട്ടുനല്‍കുന്നതിനാണ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. മാലിന്യ സംഭരണ കേന്ദ്രം ഒരുക്കുന്നതിലേക്കായി 10 സെന്റ് ഭൂമി അനുവദിക്കാനാണ് ദുരന്ത നിവാരണ നിയമം നിര്‍ദേശിക്കുന്നത്. അതാത് വകുപ്പുകളുടെ ജില്ലാ ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, എന്നിവര്‍ ചേര്‍് സ്ഥലം കണ്ടെത്തണമെന്നും ഒരു മാസത്തിനകം കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.

റിമ കാരണം കടക്കാരനായി.. ഫെമിനിസം തലയ്ക്ക് പിടിച്ചിരിക്കുന്നു! റിമ കല്ലിങ്കലിനെതിരെ സംവിധായകൻ
ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെും ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുമരാമത്ത്, റവന്യൂ, പട്ടികജാതി, ആരോഗ്യം, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ജലസേചനം വകുപ്പുകള്‍ക്കാണ് നിര്‍ദ്ദേശം. കക്കോടി, ചേളന്നൂര്‍, ഉണ്ണികുളം, നരിക്കുനി, മടവൂര്‍, ചേങ്ങോട്ട്കാവ്, തിക്കോടി, തുറയൂര്‍, ചെക്യാട്, ഓമശ്ശേരി, പെരുവയല്‍, തിരുവളളൂര്‍, കായണ്ണ, കുന്നമംഗലം, കടലുണ്ടി, ഉളേള്യരി, നന്മണ്ട, കാക്കൂര്‍, നടുവണ്ണൂര്‍, തൂണേരി പഞ്ചായത്തുകള്‍ക്കും, മുക്കം, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍ക്കുമാണ് സ്ഥലം വിട്ടുനല്‍കേണ്ടത്.

waste

മാലിന്യ സംസ്‌കരണത്തിലെ അപര്യാപ്തത ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് വഴി ഒരുക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി, എച്ച്.വണ്‍ എന്‍.വണ്‍, മലേറിയ, കോളറ, ഹെപ്പറ്റൈറ്റിസ് ബി, പകര്‍ച്ചപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടം ശക്തമായ ഇടപെടലിന് മുതിരുന്നത്.

സീറോവേസ്റ്റ് കോഴിക്കോട് പദ്ധതി പ്രകാരം ജനുവരി ഒന്നു മുതല്‍ മാലിന്യ ശേഖരണം തുടങ്ങാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മാലിന്യം സൂക്ഷിക്കുന്നതിന് പര്യാപ്തമായ സ്ഥലമോ കെട്ടിടമോ കൈവശമില്ലെന്ന കാരണത്താല്‍ പല തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിന് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ഥലം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം മുന്നിട്ടിറങ്ങിയത്. വിവിധ വകുപ്പുകളുടെ കൈവശമുളള വര്‍ഷങ്ങളായി ഉപയോഗിക്കപ്പെടാതെ കിടക്കുന്നതും അടുത്തൊന്നും മറ്റാവശ്യങ്ങള്‍ക്ക് നീക്കി വെച്ചിട്ടില്ലാത്തതുമായ ഭൂമിയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് താല്ക്കാലികമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം അതത് വകുപ്പിന് തന്നെയായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ അനുയോജ്യമായ മറ്റ് സ്ഥലം കണ്ടെത്തി മാലിന്യ ശേഖരണ സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+