ചുരം റോഡ് അറ്റകുറ്റപ്പണി 4 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര തിരക്കുകള്‍ പ്രമാണിച്ച് താമരശ്ശേരി ചുരം റോഡിലെ കുഴികള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ പൊതുമരാമത്ത് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. നാലു ദിവസത്തിനകം അടിവാരം മുതല്‍ ലക്കിടി വരെയുള്ള റോഡ് അറ്റകുറ്റപ്പണികള്‍ നടത്തും. ചെറുവാഹനങ്ങള്‍ കുഴികളില്‍ ചാടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഇത്തരത്തിലൊരു ഉത്തരവിറക്കിയത്.
ചുരത്തിലൂടെ 25 ടണ്‍ ഭാരവും അതില്‍ കൂടുതലുമുള്ള ചരക്ക് വാഹനങ്ങള്‍ നേരത്തെ നിരോധിച്ചിരുന്നു. ചുരം റോഡ് ശോച്യാവസ്ഥയിലായതിനെ തുടര്‍ന്നാണ് ചരക്കു വാഹനങ്ങള്‍ നിരോധിച്ചിരുത്. 25 ടണ്‍ ഭാരത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ ബദല്‍ റോഡുകളായ പക്രംതളം ചുരം, നാടുകാണി ചുരം എന്നിവയിലൂടെ പോകണമൊയിരുന്നു നിര്‍ദേശം.

റോഡിലെ കുഴികള്‍ കാരണം ചുരത്തില്‍ ശനിയാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്












Click it and Unblock the Notifications