നീതി തേടി യുവതിയും മക്കളും നടത്തുന്ന സഹന സമരം നൂറ്റി ഇരുപത്തി അഞ്ച് ദിവസത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി : കൈവേലിയില്‍ നീതി തേടി യുവതിയും മക്കളും നടത്തുന്ന സഹന സമരം നൂറ്റി ഇരുപത്തി അഞ്ച് ദിവസത്തിലേക്ക്.ഭർതൃപിതാവിന്റെയും മാതാവിന്റെയും ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി വീട്ടിൽ നിന്നും ഇറക്കിവിട്ട കൈവേലി ദയരച്ചാംകണ്ടി റസീനയും മക്കളുമാണ് സമരം തുടരുന്നത്.

താനാണ് ഭർത്താവെന്ന് മുറച്ചെറുക്കൻ; എഫ്ബിയിൽ വൻ പ്രചരണവും, വിവാഹമോചിതയോട് അവൻ ചെയ്തത്... ക്രൂരത!

റസീനയെയും പിഞ്ചു മക്കളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നാട്ടുകാരായ വീട്ടമ്മ മാരും ഇവര്‍ക്കൊപ്പം സത്യഗ്രഹം ഇരിക്കുന്നുണ്ടായിരുന്നു.

localnews

ഭർതൃപിതാവായ ദയരച്ചാം കണ്ടി അന്ത്രു മകൻ റൗഫിന്റെ ഭാര്യ റസീനയെയും രണ്ടു മക്കളെയും അർധരാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നാണ് പരാതി. റസീന സിപിഎം പ്രവര്‍ത്തകരെ സമീപിക്കുകയും അവര്‍ നടത്തിയ മധ്യസ്ഥതയിൽ റൗഫിന് വീട് വയ്ക്കുന്നതിന് സ്ഥലം നൽകാൻ അന്ത്രുസമ്മതിച്ചെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.

ഇതെ തുടർന്നാണ് മുന്‍ എം എല്‍ എ കെ കെ ലതികയുടെ നേതൃത്വത്തില്‍ റസീനയെയും മക്കളെയും സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് മഹിളാ അസോസിയേഷൻ സമരം തുടങ്ങിയത്. മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ലീല, കെ. ശോഭ, പി. വൽസല, കെ.സി. മാതു, എ. ഉമ, കെ.ടി. ചന്ദ്രി എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

English summary
strike for justice by mother and children turns 125 days

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്